ന്യൂഡൽഹി: താൽക്കാലിക വിലക്കേർപ്പെടുത്തിയ അഹമ്മദാബാദ് കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ദി വയർ. വാർത്താകുറിപ്പിലാണ് ദി വയർ ഇക്കാര്യം അറിയിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാർത്ത പുറത്തുവിട്ട സംഭവത്തിലാണ് ദി വയറിന് കോടതി വിലക്കേർപ്പെടുത്തിയത്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലായിരുന്നു നടപടി. അമിത് ഷായുടെ മകന്‍റെ സ്വത്തുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിർദേശം.
തങ്ങൾക്ക് നോട്ടീസ് നൽകുകയോ വാദമുഖങ്ങൾ അവതരിപ്പിക്കാൻ സമയം നൽകുകയോ ചെയ്തിട്ടില്ല. ജയ് ഷായുടെ അഭിഭാഷകന്‍റെ മാത്രം വാദത്തിന്‍റെ അ ടിസ്ഥാനത്തിലാണ് വിധി. ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ദി വയർ അധികൃതർ വ്യക്തമാക്കി. എന്നാൽ ജയ് ഷാ നൽകിയ മാനനഷ്ട കേസ് പരി ഗണിക്കുന്നത് കോടതി മാറ്റിവെച്ചു.
ജയ് ഷാ നൽകിയ മാനനഷ്ടക്കേസിൽ അന്തിമ വിധി ഉണ്ട ാകുന്നത് വരെ ദി വയർ പ്രസിദ്ദീകരിച്ച ജയ്ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാർത്തയുടെ പേരിൽ തുടർവാർത്തകൾ അച്ചടി, ദൃശ്യ, ഡിജിറ്റൽ രൂപത്തിലോ അഭിമുഖമോ ടിവി ചർച്ചയോ ഡിബേറ്റോ ഒരു ഭാഷയിലും ദി വയർ സംപ്രേക്ഷണം ചെ യ്യാനോ അച്ചടിക്കാനോ പാടില്ലെന്നാണ് അഹമ്മദാബാദ് കോടതി ഉത്തരവിട്ടത്.ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കമ്പനിയ്ക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാർത്ത വന്നത്. വാ ർത്ത പുറത്തുവിട്ട ദി വയർ ഓണ്‍ലൈൻ മാധ്യമത്തിനെതിരെ ജയ് ഷാ 100 കോടി രൂപയുടെ അപകീർത്തി കേസ് കൊടുക്കുകയും ചെയ്തു