കൊച്ചി:പെണ്‍വാനിഭത്തിന്റേയും സ്ത്രീ പീഡനത്തിെന്റയും സ്വന്തം നാടു കൂടിയായി മാറി കേരളം .വിചിത്രമെന്നു പറയട്ടെ ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുടേടയും സംസ്ഥാനം. ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാംസ്ഥാനത്ത് ഡല്‍ഹിയും ഏറ്റവും കുറവ് ആന്ധ്രയിലുമാണ്. അസമിലാണ് ഏറ്റവും കൂടുതല്‍ സ്‍്രതീപുരുഷ അശ്ലീല സൈറ്റുകള്‍ കാണുന്നവരുള്ളത്. അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. രാജ്യങ്ങളുടെ കാര്യത്തില്‍ എണ്ണംകൊണ്ട് ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനവുമുണ്ട്. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 40000 പേര്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇംഗ്ളണ്ടിനുമാണ്.
സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപുകളും വ്യാപകമായതോടെ പ്രായഭേദമന്യേ തങ്ങള്‍ക്കിഷ്ടപ്പെട്ട െസെറ്റുകള്‍ കാണുവാനുള്ള അവസരം വര്‍ധിച്ചു. ഇഷ്ടപ്പെട്ട െസെറ്റുകളില്‍ പ്രധാനം അശ്ലീലെസെറ്റുകളാണ്. ഇന്ത്യയില്‍ ശരാശരി ഒമ്പത് മിനിറ്റ് 30 സെക്കന്‍ഡ് ഇത്തരം െസെറ്റ് കാണുന്നുണ്ടെങ്കില്‍ കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ ഇത് അഞ്ചുമുതല്‍ 6.5 മിനിറ്റുവരെയാണ്.
അതോടൊപ്പം കേരളത്തില്‍ പെണ്‍വാണിഭം കരുത്താര്‍ജ്ജിക്കുന്നതായിട്ടാണ് വിവരം.പണം വാങ്ങി സഹോദരിയെ അനാശാസ്യ പ്രവര്‍ത്തനത്തിനായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് കൈമാറിയ സഹോദരനെ പോലീസ് അറസ്റ്റുചെയ്തു. കൊല്‍ക്കത്ത സ്വദേശി റിപ്പോണ്‍(23) നെയാണ് പോലീസ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റു ചെയ്തത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം കമ്മട്ടിപ്പാടത്തുള്ള സിറ്റി ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിനാണ് ഇയാള്‍ തന്റെ സഹോദരിയെ പണം വാങ്ങി കൈമാറിയത്. സംഭവത്തില്‍ വൈറ്റില പൊന്നുരുന്നി ആനാതുരുത്തില്‍ ജോണി ജോസഫ് (അജി-42), ലോഡ്ജുടമകളായ കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി റെജി(32), മൈനാഗപ്പിള്ളി കടപ്പലാല്‍ ഭവനില്‍ മനീഷ് ലാല്‍(27) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയത്.
പെണ്‍കുട്ടിയെ മോചിപ്പിച്ചിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് റിപ്പോണ്‍ നെ പോലീസ് ബാംഗ്ലൂരിലെ ഡോര്‍ ബസ്‌കി നൈസ് റോഡ് ഡൊനക്ലോലി കെങ്കരിയിലെ വാസ സ്ഥലത്തു നിന്നും പിടികൂടിയത്. നാലു വര്‍ഷമായി ബാംഗ്ലൂരില്‍ താമസിച്ചുവരുന്ന പ്രതി റിപ്പോണ്‍ സഹോദരിയെ കൊച്ചിയിലുള്ള പ്രതികള്‍ക്ക് വന്‍തുക പ്രതിഫലം വാങ്ങി കൈമാറുകയായിരുന്നു. അഞ്ചു ദിവസത്തേക്കായിരുന്നു കൊച്ചിയിലെ സംഘത്തിന് റിപ്പോണ്‍ സഹോദരിയെ വിട്ടു നല്‍കിയിരുന്നത്.
മുമ്പ് പിടിയിലായ പ്രതി അജി ജോണ്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് റിപ്പണുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്നതായി വിവരമുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുള്ളതായും പോലിസ് സംശയിക്കുന്നു. കൊച്ചിയില്‍ സംഘം പോലിസിന്റെ വലയില്‍ അകപ്പെട്ട വിവരം അറിഞ്ഞ് റിപ്പോണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. കൊച്ചിയില്‍ പ്രതികള്‍ പിടിയിലായ ഉടനെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എംപി ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി ഡോ.അരുള്‍ ആര്‍ ബി കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ ബാംഗ്ലൂരിലേക്ക് പോലിസ് സംഘത്തെ അയച്ച ചടുലമായ നീക്കമാണ് പ്രതിയെ കൂടുക്കിയത്. ലൊക്കാന്റോ എന്ന വെബ്‌സൈറ്റില്‍ ഫോണ്‍ നമ്പര്‍ പരസ്യം ചെയ്താണ് പ്രതികള്‍ ഇടപാടുകാരെ കണ്ടെത്തുന്നത്. കൊച്ചി നഗരത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടികളുണ്ടാകുമെന്ന് റെയ്ഞ്ച് ഐജി ശ്രീജിത്ത് അറിയിച്ചു.
വന്‍തുക പ്രതിഫലം വാങ്ങിയാണ് ഇയാള്‍ സഹോദരിയെ കൊച്ചി പെണ്‍വാണിഭ സംഘത്തിനു വിട്ടുകൊടുത്തതെന്നു പോലീസ് പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് ഓണ്‍െലെന്‍ പെണ്‍വാണിഭം നടത്തിയ സംഘത്തിലെ പ്രധാന പ്രതിയാണു റിപ്പോണ്‍. നാലു വാര്‍ഷമായി ബംഗളുരുവില്‍ താമസിക്കുന്ന ഇയാള്‍ അവിടെ പെണ്‍വാണിഭ സംഘങ്ങളുടെ ഇടനിലക്കാരനാണ്.
എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം കമ്മട്ടിപ്പാടത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അജി ജോണ്‍ എന്നു വിളിക്കുന്ന ജോണി ജോസഫ് (42), റെജി മാത്യു(32), മനീഷ് ലാല്‍(27) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. അജി ജോണും റിപ്പോണും ചേര്‍ന്ന് ബംഗളുരു കേന്ദ്രീകരിച്ച് ഓണ്‍െലെന്‍ പെണ്‍വാണിഭം നടത്തിയതായും കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയില്‍ വീണതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.