ഓണ്‍ലൈന്‍ പെണ്‍വാണിഭം: മുഖ്യ കണ്ണി മുബീന പിടിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിനു കൈമാറിയിരുന്ന മുബീന പിടിയില്‍. നെടുമ്പാശേരിയില്‍ പോലീസിനെ കാറിടിപ്പിച്ച്‌ കടന്നുകളഞ്ഞ മുബീനയും വന്ദനയുമാണ്‌ ഇന്നലെ പിടിയിലായത്‌.
ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുള്‍ഫിക്കര്‍ എന്നയാളും വലയിലായി. ഇവരോടൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്‌. നെടുമ്പാശേരിയില്‍ നിന്നു പോലീസിനെ വെട്ടിച്ചുകടന്ന ഇവര്‍ തമിഴ്‌നാട്ടിലെ ആയുര്‍വേദ റിസോര്‍ട്ടിലെത്തി. മുബീന അവിടെ ആഡംബര മുറിയെടുത്ത്‌ താമസിക്കുകയായിരുന്നു.
മുബീനയുടെ ചിത്രം കണ്ട്‌ ആളെ തിരിച്ചറിഞ്ഞ റിസോര്‍ട്ടിലെ ജീവനക്കാരാണ്‌ വിവരം പോലീസിനെ അറിയിച്ചത്‌. തിരുവനന്തപുരത്ത്‌ പെണ്‍വാണിഭ സംഘം നടത്തിവരുന്ന താത്തയ്‌ക്കും കേസുമായി ബന്ധമുണ്ടെന്നു്‌ പോലീസ്‌ അറിയിച്ചു. മുബീനയുടെ കാറിടിച്ച്‌ ക്രൈംബ്രാഞ്ച്‌ എസ്‌.ഐ: കെ.ജെ. ചാക്കോയ്‌ക്കു പരുക്കേറ്റിരുന്നു. നേരത്തേ അറസ്‌റ്റിലായ രശ്‌മി നായര്‍ക്കും ഭര്‍ത്താവ്‌ രാഹുല്‍ പശുപാലനും പനി ബാധിച്ചതിനാല്‍ ഇന്നലെ തെളിവെടുപ്പ്‌ നടന്നില്ല. ഇവരെ ഇന്ന്‌ കൊച്ചിയിലേക്കു കൊണ്ടുപോകും.

Top