കമ്മട്ടിപ്പാടത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം: പണം വാങ്ങി സഹോദരിയെ കൈമാറിയ യുവാവ് അറസ്റ്റില്‍

കൊച്ചി :പണം വാങ്ങി സഹോദരിയെ അനാശാസ്യ പ്രവര്‍ത്തനത്തിനായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് കൈമാറിയ സഹോദരനെ പോലീസ് അറസ്റ്റുചെയ്തു. കൊല്‍ക്കത്ത സ്വദേശി റിപ്പോണ്‍(23) നെയാണ് പോലീസ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റു ചെയ്തത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം കമ്മട്ടിപ്പാടത്തുള്ള സിറ്റി ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിനാണ് ഇയാള്‍ തന്റെ സഹോദരിയെ പണം വാങ്ങി കൈമാറിയത്. സംഭവത്തില്‍ വൈറ്റില പൊന്നുരുന്നി ആനാതുരുത്തില്‍ ജോണി ജോസഫ് (അജി-42), ലോഡ്ജുടമകളായ കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി റെജി(32), മൈനാഗപ്പിള്ളി കടപ്പലാല്‍ ഭവനില്‍ മനീഷ് ലാല്‍(27) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയത്.online-sex-kochi-brother-arrested

 

പെണ്‍കുട്ടിയെ മോചിപ്പിച്ചിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് റിപ്പോണ്‍ നെ പോലീസ് ബാംഗ്ലൂരിലെ ഡോര്‍ ബസ്‌കി നൈസ് റോഡ് ഡൊനക്ലോലി കെങ്കരിയിലെ വാസ സ്ഥലത്തു നിന്നും പിടികൂടിയത്. നാലു വര്‍ഷമായി ബാംഗ്ലൂരില്‍ താമസിച്ചുവരുന്ന പ്രതി റിപ്പോണ്‍ സഹോദരിയെ കൊച്ചിയിലുള്ള പ്രതികള്‍ക്ക് വന്‍തുക പ്രതിഫലം വാങ്ങി കൈമാറുകയായിരുന്നു. അഞ്ചു ദിവസത്തേക്കായിരുന്നു കൊച്ചിയിലെ സംഘത്തിന് റിപ്പോണ്‍ സഹോദരിയെ വിട്ടു നല്‍കിയിരുന്നത്.sex-raket

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പ് പിടിയിലായ പ്രതി അജി ജോണ്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് റിപ്പണുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്നതായി വിവരമുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുള്ളതായും പോലിസ് സംശയിക്കുന്നു. കൊച്ചിയില്‍ സംഘം പോലിസിന്റെ വലയില്‍ അകപ്പെട്ട വിവരം അറിഞ്ഞ് റിപ്പോണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. കൊച്ചിയില്‍ പ്രതികള്‍ പിടിയിലായ ഉടനെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എംപി ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി ഡോ.അരുള്‍ ആര്‍ ബി കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ ബാംഗ്ലൂരിലേക്ക് പോലിസ് സംഘത്തെ അയച്ച ചടുലമായ നീക്കമാണ് പ്രതിയെ കൂടുക്കിയത്. ലൊക്കാന്റോ എന്ന വെബ്‌സൈറ്റില്‍ ഫോണ്‍ നമ്പര്‍ പരസ്യം ചെയ്താണ് പ്രതികള്‍ ഇടപാടുകാരെ കണ്ടെത്തുന്നത്. കൊച്ചി നഗരത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടികളുണ്ടാകുമെന്ന് റെയ്ഞ്ച് ഐജി ശ്രീജിത്ത് അറിയിച്ചു.

Top