തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖലയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചുംബനസമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും. സമരത്തിന്റെ ഭാഗമായവര്‍ ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സൈബര്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ ബിഗ് ഡാഡിയിലൂടെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ 12 പേര്‍ ഇന്നലെ പിടിയിലായത്. ചുംബനസമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി ആര്‍ നായര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ പൊലീസ് പിടിയിലായത്.
പിടിയിലായവരില്‍ ആറുപേര്‍ പെണ്‍വാണിഭത്തിന്റെ മുന്‍നിര കണ്ണികളാണ്. മറ്റുള്ളവര്‍ ഫേസ്ബുക്കിലൂടെ ഉപഭോക്താക്കളെ വലവീശുന്ന സംഘവും. അക്ബര്‍ എന്നു വിളിക്കുന്ന കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ഖാദര്‍, എറണാകുളം സ്വദേശി അജീഷ്, പാലക്കാട് സ്വദേശി ആഷിഖ്, കൊല്ലം സ്വദേശി രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി, ബംഗളൂരു സ്വദേശി ലിനീഷ് മാത്യു എന്നിവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തുനിന്നാണു പിടിയിലായത്.