![](https://dailyindianherald.com/wp-content/uploads/2016/01/oommen_chandy-sad.png)
ബംഗളൂരു:ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി;സോളാര്‍ തട്ടിപ്പ് കേസിലെ സ്റ്റേ ഹര്‍ജി ബംഗളൂരു കോടതി തള്ളി.. ബംഗളൂരു വ്യവസായി എം.കെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി കോടതി തള്ളി. ബംഗളൂരു ജില്ലാ കോടതിയുടേതാണ് നടപടി. ബംഗളൂരു സിറ്റി അഡീഷണല്‍ സിറ്റി ആന്റ് സിവില്‍ കോടതിയുടെ വിധി നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കണം എന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യമാണ് കോടതി തള്ളിയത്. കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചില്ല. ശിക്ഷാവിധി നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന വാദവും കോടതി തള്ളി. കേസില്‍ വാദം കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് ജില്ലാ കോടതി നിലപാടെടുത്തു. ഇതാണ് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായത്. കേസില്‍ ഈ മാസം 14നകം മറുപടി നല്‍കാന്‍ ബംഗളൂരു ജില്ലാ കോടതി വ്യവസായി എം.കെ കുരുവിളയ്ക്ക് നിര്‍ദേശം നല്‍കി.
എം.കെ കുരുവിളയ്ക്ക് നഷ്ടപ്പെട്ട തുകയായ 1.61 കോടി രൂപ എല്ലാ പ്രതികളും ചേര്‍ന്ന് മൂന്നു മാസത്തിനകം നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. തുകയ്ക്ക് പുറമെ കോടതി ചെലവും വക്കീല്‍ ഫീസും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു .കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. ഉമ്മന്‍ ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയായിരുന്നു കേസ്.