കൊച്ചി :മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്രയ്‌ക്കെതിരെ കൊച്ചി മെട്രോ അധികൃതര്‍. മെട്രോ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നു കാണിച്ച് ജനകീയ യാത്രയുടെ സംഘാടകരോട് വിശദീകരണം ചോദിക്കും. നിയമ ലംഘനത്തിന് നടപടിയുമുണ്ടാകും. മെട്രോയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി യാത്ര സംഘടിപ്പിച്ചതിലും, നിയമലംഘനങ്ങള്‍ നടത്തിയതും ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ അധികൃതര്‍ സംഘാടകരോട് വിശദീകരണം ചോദിക്കും. പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു!കാസര്‍കോട് 23 പേര്‍ക്കെതിരെ കേസ്, രാജ്യത്താകെ 19 പേര്‍ അറസ്റ്റില്‍… കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മറ്റു യുഡിഎഫ് നേതാക്കളെയും അവഗണിച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജനകീയ യാത്ര സംഘടിപ്പിച്ചത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല,പിടി തോമസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും നിരവധി പ്രവര്‍ത്തകരുമാണ് ജനകീയ യാത്രയില്‍ പങ്കെടുത്തത്.
എന്നാല്‍ മെട്രോയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് യാത്ര സംഘടിപ്പിച്ചതെന്നാണ് കൊച്ചി മെട്രോ അധികൃതരുടെ നിലപാട്. നിയമലംഘനത്തിന് നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. സംഭവത്തില്‍ ജനകീയ യാത്രയുടെ സംഘാടകരോട് മെട്രോ അധികൃതര്‍ വിശദീകരണം ചോദിക്കും. യാത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും സംഭവത്തില്‍ നടപടി സ്വീകരിക്കുക. പാര്‍ട്ടി പ്രവര്‍ത്തകര്‍ ട്രെയിനില്‍ മുദ്രാവാക്യം മുഴക്കിയെന്നാണ് ഒരു ആരോപണം. ട്രെയിനിലും സ്റ്റേഷനുകളിലും മുദ്രാവാക്യം വിളിക്കുന്നതും പ്രകടനം നടത്തുന്നതും നിയമവിരുദ്ധമാണ്. ആയിരം രൂപയും ആറ് മാസം തടവുമാണ് ഇതിന് പിഴ. ജനകീയ യാത്ര മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയുണ്ട്. ഇതിന് ഒരാള്‍ക്ക് 500 രൂപയാണ് പിഴ. കൂടാതെ പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് കാരണം സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകള്‍ പൂര്‍ണ്ണമായും തുറന്നിടേണ്ടി വന്നു. ഇതും കൊച്ചി മെട്രോയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസമായെന്നാണ് ആക്ഷേപം.മറ്റു യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുന്നതും ശിക്ഷാര്‍ഹമാണ്. ജനകീയ യാത്രയില്‍ പങ്കെടുത്തവര്‍ മൂലം മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതായാണ് പരാതി. ഇത്തരത്തിലുള്ള പെരുമാറ്റത്തിന് 500 രൂപയാണ് പിഴ