സുധീരനെതിരേ പടയൊരുക്കം:ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് വീണ്ടും ഉമ്മന്‍ ചാണ്ടി. വിമര്‍ശങ്ങളെ അസഹിഷ്‌ണുതയോടെ കാണരുതെന്ന്‌ താക്കീതും

തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താനു ശക്തനായ ഒരാളുണ്ടെന്ന് കെ മുരളീധരന്റെ പത്ര പ്രസ്ഥാവന കെ.പി.സി.സി.പ്രസിഡണ്ടിനെ ലക്ഷ്യം വെച്ചായിരുന്നു ദോഹയില്‍ നടത്തിയത് .അതേസമയം തന്നെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിഷയം ഉയര്‍ത്തി വി.എം. സുധീരനെതിരേ പടപ്പുറപ്പാടുമായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഒന്നിച്ചു മുന്നേട്ടം നടത്തുകയാണ്. രണ്ടുദിവസമായി നടക്കുന്ന വാക്‌പോരിലും തെരുവുയുദ്ധത്തിലും പാര്‍ട്ടിയില്‍ അസംതൃപ്‌തിയും ശക്‌തമാണ്‌. ഗ്രൂപ്പുകളെ പരിധി വിടാന്‍ അനുവദിക്കില്ലെന്ന പുതിയ നിലപാടിന്റെ അടിസ്‌ഥാനത്തില്‍ ഹൈക്കമാന്‍ഡ്‌ അച്ചടക്കത്തിന്റെ വാള്‍ വീശിയതോടെ തല്‍ക്കാലം പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെങ്കിലും സുധീരനെ മാറ്റുകയെന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ടുപേകാന്‍ തന്നെയാണ്‌ എ ഗ്രൂപ്പിന്റെ തീരുമാനം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്‌ പരസ്യ പ്രസ്‌താവനകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തയശേഷവും സംഘടനാ തെരഞ്ഞെടുപ്പ്‌ എന്ന ആവശ്യം ഉന്നയിച്ച്‌ ഉമ്മന്‍ ചാണ്ടി രംഗത്ത്‌ എത്തിയത്‌ ഇതിന്റെ സൂചനയാണ്‌.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേതാള്‍ക്കക്കെതിരെ നടത്തിയ പ്രസ്‌താവനകള്‍ കെ.പി.സി.സി. നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ്‌ എ-ഐ ഗ്രൂപ്പുകളുടെ നിലപാട്‌. ഉമ്മന്‍ചാണ്ടിക്കും മുരളീധരനുമെതിരേ മോശം ഭാഷയില്‍ പ്രസ്‌താവന നടത്തിയ ഉണ്ണിത്താനെ മിക്കനേതാക്കളും വിമര്‍ശിച്ചിട്ടും തള്ളിപ്പറയാന്‍ സുധീരന്‍ തയാറാകാത്തതാണ്‌ ഗ്രൂപ്പ്‌ നേതാക്കളെ ചൊടിപ്പിച്ചത്‌. ഇന്നലെ കൊല്ലത്ത്‌ ഉണ്ണിത്താനെ ആക്രമിച്ചവരെ കണ്ടെത്തി നടപടിയെടുക്കാനാണ്‌ സുധീരന്‍ ഡി.സി.സിക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌. ഇതോടെ ഉണ്ണിത്താന്‍ രംഗത്തിറങ്ങിയത്‌ സുധീരന്റെ ആശിര്‍വാദത്തോടെയാണെന്ന്‌ അവര്‍ വാദിക്കുന്നു. കേരളത്തിലെ സംഭവങ്ങള്‍ എന്നെ വേദനിപ്പിച്ചുവെന്ന്‌ കഴിഞ്ഞദിവസം എ.കെ. ആന്റണി പറഞ്ഞതുപോലും ഉണ്ണിത്താന്റെ പ്രസ്‌താവനയെക്കുറിച്ചാണ്‌. എന്നിട്ടും കെ.പി.സി.സി. പ്രസിഡന്റ്‌ അതിനെതിരെ ഒന്നും പറയാത്തത്‌ അംഗീകരിക്കാനാവില്ലെന്നാണ്‌ ഇരുഗ്രൂപ്പുകളും പറയുന്നത്‌. നേരത്തെതന്നെ സുധീരനെതിരെ പടയൊരുക്കം നടത്തുന്ന കോണ്‍ഗ്രസിലെഗ്രൂപ്പുകള്‍ ഇത്‌ ആയുധമാക്കിക്കൊണ്ട്‌ അദ്ദേഹത്തിനെതിരെയുള്ള നീക്കം ശക്‌തമാക്കാനാണ്‌ ശ്രമം. പക്ഷേ മുന്‍കാലങ്ങളിലേതുപോലെ എ-ഐ ഗ്രൂപ്പുകളുടെ സംയുക്‌തനീക്കം ഇക്കാര്യത്തിലുണ്ടാവില്ല. രണ്ടുകൂട്ടരുംഅവരവരുടെ വഴികളിലൂടെയായിരിക്കും നീങ്ങുക. ഡി.സി.സി പ്രസിഡന്റ്‌ നിയമനത്തോടെ രണ്ടു ഗ്രൂപ്പുകളും അകന്നുകഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കെ.പി.സി.സി. പ്രസിഡന്റിന്‌ ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്ന നിലപാടിലാണ്‌ സുധീരനുമായി ബന്ധപ്പെട്ടവര്‍. പാര്‍ട്ടിയിലെ വിഷയങ്ങള്‍ വഷളാക്കേണ്ടതില്ലെന്ന ചിന്തയാണ്‌ പ്രസിഡന്റിനുള്ളതെന്നും അതുകൊണ്ടാണ്‌ അദ്ദേഹം ആത്മസംയമനം പാലിക്കുന്നതെന്നും അവര്‍ പറയുന്നു.
പരസ്യപ്രസ്‌താവന വിലക്കിക്കൊണ്ട്‌ എ.ഐ.സി.സിയുടെ മാര്‍ഗനിര്‍ദ്ദേശം വന്നെങ്കിലും അതിലൊന്നും പ്രശ്‌നം തീരില്ലെന്നതാണ്‌ ഉമ്മന്‍ചാണ്ടിയുടെ അതിനുശേഷമുളള പ്രതികരണങ്ങള്‍ വ്യക്‌തമാക്കുന്നത്‌. വിമര്‍ശങ്ങളെ അസഹിഷ്‌ണുതയോടെ കാണരുതെന്ന്‌ പറഞ്ഞ അദ്ദേഹം വീണ്ടും സംഘടനാതെരഞ്ഞെടുപ്പ്‌ എന്ന ആവശ്യം ശക്‌തമായി ഉന്നയിക്കുകയും ചെയ്‌തു. സുധീരനുമായി എന്തായാലും സഹകരിക്കില്ലെന്നും സംഘടനാതെരഞ്ഞെടുപ്പ്‌ വേണമെന്നും ആവശ്യപ്പെടുകയാണ്‌ എ പക്ഷം. കേരളത്തിന്‌ മാത്രമായി ഒരു സംഘടനാതെരഞ്ഞെടുപ്പ്‌ സാദ്ധ്യമല്ലെന്നിരിക്കെ ഈ ആവശ്യത്തിലൂടെ കെ.പി.സി.സിയുടെ സമ്പൂര്‍ണ്ണ പുനഃസംഘടനയാണ്‌ അവര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌.

മുരളിക്കെതിരെ ഉണ്ണിത്താന്‍ നടത്തിയ വ്യക്‌തിപരമായ പരാമര്‍ശങ്ങള്‍ തള്ളിപ്പറയാത്ത സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിനെതിരെ ഐ ഗ്രൂപ്പും നിലപാട്‌ കടുപ്പിക്കുകയാണ്‌. നേരത്തെതന്നെ സുധീരനുമായി ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന്‌ ഗ്രൂപ്പിനുളളില്‍ അഭിപ്രായമുണ്ടായിരുന്നെങ്കിലും സമന്വയത്തിന്റെ പാതയാണ്‌ രമേശ്‌ ചെന്നിത്തല സ്വീകരിച്ചത്‌. ഇപ്പോഴും അദ്ദേഹം പ്രശ്‌നങ്ങള്‍ കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്തുന്നുണ്ട്‌. പ്രതിപക്ഷനേതാവ്‌ എന്ന നിലയില്‍ യു.ഡി.എഫിന്റെ കെട്ടുറപ്പ്‌ ശക്‌തിപ്പെടുത്തേണ്ടത്‌ അദ്ദേഹത്തിന്റെ ആവശ്യമാണ്‌. കോണ്‍ഗ്രസിലെ തര്‍ക്കത്തെ യു.ഡി.എഫ്‌ ഘടകകക്ഷികളും ഏറെഗൗരവത്തോടെയാണ്‌ കാണുന്നത്‌. തര്‍ക്കം മുന്നണിയുടെ പ്രതിച്‌ഛായയെ ബാധിച്ചുവെന്ന്‌

Top