വിലപേശാന്‍ ഉമ്മന്‍ ചാണ്ടിക്ക് ചുറ്റും ചാവേറുകള്‍ യു.ഡി.എഫ് കണ്‍വീനര്‍ വേണമെന്ന ആവശ്യം ഐ’നിരാകരിച്ചു.കെ .സുധാകരനോ ,മുരളീധരനോ യു.ഡി.എഫ് കണ്‍വീനറാകും

oommen-chandy

തിരുവനന്തപുരം:ഹൈക്കമാന്‍ഡിനു നേരെയുള്ള എ’ഗ്രൂപ്പിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും വെല്ലുവിളി തുടരുന്നു. ഡി.സി.സി പ്രസിഡന്‍റ് നിയമനത്തോടെ ദേശീയ നേതൃത്വത്തോടുള്ള ഉമ്മന്‍ ചാണ്ടിയും ‘എ ‘ഗ്രൂപ്പും കടുപ്പിച്ചതോടെ 14 ജില്ലകളിലേയും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയായി .എല്ലാവരേയും ഒന്നിച്ചുകൊണ്ടുള്ള പരിപാടികള്‍ നടാക്കാത്ത അവസ്തയില്‍ പാര്‍ട്ടി നിര്‍ജീവമായി.സംഘടന പ്രവര്‍ത്തനത്തിലെ അപ്രഖ്യാപിത നിസ്സഹരണത്തിന് പിന്നാലെ, ഹൈകമാന്‍ഡിനെതിരെ എ പക്ഷം അതിശക്തമായി തിരിഞ്ഞതോടെ പാര്‍ട്ടിയിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുകയുമാണ്.ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് കൊണ്ട് രംഗത്തിറങ്ങാനുള്ള എ ഗ്രൂപ്പ് നീക്കം കേരളത്തിലെ കോണ്‍ഗ്രസിനുളളില്‍ പുതിയ കലാപ കൊടികളുയര്‍ത്തുന്നു.

സ്വന്തം ഗ്രൂപ്പുകാരനും അടുത്ത അനുയായിയുമായ കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ ഹൈക്കമാന്‍ഡിനും കെപിസിസി പ്രസിഡന്റ് വി എം സുധീരനുമെതിരെ യുദ്ധ പ്രഖ്യാപമനമെന്ന സന്ദേശമാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്.സ്വന്തം ഗ്രൂപ്പുകാരനും അടുത്ത അനുയായിയുമായ കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ ഹൈക്കമാന്‍ഡിനും കെപിസിസി പ്രസിഡന്റ് വി എം സുധീരനുമെതിരെ യുദ്ധ പ്രഖ്യാപമനമെന്ന സന്ദേശമാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്.കുറച്ചുകാലമായി തങ്ങളെ ഹൈകമാന്‍ഡ് തഴയുന്നെന്ന വികാരമാണ് എ പക്ഷത്തിനുള്ളത്.chani-lotyaym ഡി.സി.സി പ്രസിഡന്‍റ് നിയമനത്തോടെ അത് കൂടുതല്‍ ശക്തവുമായി. അതിനാലാണ് പ്രതികരിക്കുക എന്ന നിലയിലേക്ക് അവര്‍ എത്തിയതും. സ്വന്തംശക്തി ബോധ്യപ്പെടുത്തി ഹൈകമാന്‍ഡ് ഇടപെടല്‍ ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് ‘എ’ വിഭാഗം. ഇതിന്‍െറ ഭാഗമായി ഡല്‍ഹി ധര്‍ണയില്‍നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനിന്നതിനുപുറമേ, പാര്‍ട്ടിയില്‍ ഇനിയുള്ള ഒരു പുന$സംഘടനയുമായും സഹകരിക്കേണ്ടെന്നും ധാരണയായിട്ടുണ്ട്. എല്ലാഘടകത്തിലും തെരഞ്ഞെടുപ്പെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ രാഹുലിന്‍െറ ഉറപ്പ് പാലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.പുതിയ സാഹചര്യത്തില്‍ ഇനി പാര്‍ട്ടി പരിപാടികളില്‍ പഴയ സഹകരണം വേണ്ടെന്ന നിലപാടിലുമാണ് എ പക്ഷം. ഹൈക്കമാന്‍ഡ് തീരുമാനത്തിലെ അതൃപ്തി ഉമ്മന്‍ ചാണ്ടി പരോക്ഷമായി പ്രകടിപ്പിച്ചതിന് പിന്നാലെ മറ്റ് ഗ്രൂപ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമ്പാനൂര്‍ രവി മിതമായ ഭാഷയിലാണ് പ്രകടിപ്പിച്ചതെങ്കില്‍ ഹൈകമാന്‍ഡിനത്തെന്നെ കുറ്റപ്പെടുത്തി എം.എം. ഹസന്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. ആവശ്യമെങ്കില്‍ തുറന്ന ഏറ്റുമുട്ടലിനും മടിയില്ളെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹത്തിന്‍െറ വാക്കുകളിലുള്ളത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പലവട്ടം ഉമ്മന്‍ ചാണ്ടിയുമായി അനുനയനീക്കം നടത്തിയെങ്കിലും വിജയിച്ചിട്ടില്ലhasan

അതിനിടെ,ഇടഞ്ഞുനില്‍ക്കുന്ന എ ഗ്രൂപ്പിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനംനല്‍കി സാന്ത്വനിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട് . എന്നാല്‍, ഇക്കാര്യത്തിലെ ഐ ഗ്രൂപ്പിന്റെ നിലപാട് തടസമായിരിക്കയാണ്.

സംഘടന തെരഞ്ഞെടുപ്പിനെ ആരും എതിര്‍ക്കുന്നില്ളെങ്കിലും ഇവിടെ മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ല. തെരഞ്ഞെടുപ്പ് 2019ലേ നടക്കാനുമിടയുള്ളൂ. ഈ സാഹചര്യത്തിലാണ് പ്രധാനപദവികളൊന്നുമില്ലാത്ത എ പക്ഷത്തിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കി തൃപ്തിപ്പെടുത്താനുള്ള നീക്കം. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍, ബെന്നി ബെഹനാന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. എന്നാല്‍, ദീര്‍ഘകാലമായി തങ്ങളുടെ കൈയിലുള്ള ഈ പദവി വിട്ടുനല്‍കാന്‍ ഐ പക്ഷം തയാറല്ല. സ്വയംഒഴിയാന്‍ പി.പി. തങ്കച്ചന്‍ താല്‍പര്യം പ്രകടിപ്പിക്കുംവരെ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കണമെന്നാണ് അവരുടെ വാദം. ഇനി അദ്ദേഹം ഒഴിഞ്ഞാലും പദവി വിട്ടുനല്‍കാന്‍ പറ്റില്ളെന്നും അവര്‍ പറയുന്നു.k-sudhakaran-k

കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ‘എ’ക്ക് നല്‍കിയാലും കണ്‍വീനര്‍ തങ്ങള്‍ക്കാവണമെന്ന നിലപാടിലാണ് അവര്‍. കെ. മുരളീധരന്‍, കെ. സുധാകരന്‍ എന്നിവരില്‍നിന്ന് ഒരാളെയാണ് അവര്‍ പരിഗണിക്കുന്നത്. മാത്രമല്ല പുതിയ കെ.പി.സി.സി പ്രസിഡന്‍റിനൊപ്പം മാത്രമേ ഇക്കാര്യം ആലോചിക്കാനാവൂയെന്നും അവര്‍ പറയുന്നു. എന്നാല്‍, ‘ഐ’ നിലപാടിനോട് ഹൈകമാന്‍ഡ് എത്രത്തോളം യോജിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്.ഇതിനെതുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ വിശ്വാസത്തിലെടുക്കണമെന്ന ആവശ്യം ഹൈകമാന്‍ഡിന്‍െറ മുന്നില്‍ ചെന്നിത്തല അവതരിപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.അതുതന്നെയാണ് എ പക്ഷത്തിന് വേണ്ടതും.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിനെ പാടെ തഴഞ്ഞതിലുള്ള ശക്തമായ പ്രതിഷേധമാണ് ഉമ്മന്‍ചാണ്ടി രേഖപ്പെടുത്തുന്നത്. നേരത്തെ ഡല്‍ഹിയില്‍ നടന്ന യുഡിഎഫ് പ്രതിഷേധം ബഹിഷ്‌കരിച്ചാണ് ഉമ്മന്‍ചാണ്ടി പ്രതിഷേധം തുടങ്ങിയത്. പിന്നീട് മറ്റു ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണത്തില്‍നിന്നെല്ലാം ഉമ്മന്‍ചാണ്ടി വിട്ടുനിന്നു. ഇതോടെ ഒത്തുതീര്‍പ്പിനായി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും വഴങ്ങുന്നില്ല.

ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനാണ് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. വിദേശത്തായിരുന്ന ഉമ്മന്‍ചാണ്ടി വരുന്നതും കോട്ടയത്തുണ്ടാകുന്നതുമായ ദിവസം നോക്കിയാണ് സ്ഥാനാരോഹണം നിശ്ചയിച്ചതും. എന്നിട്ടും ഉമ്മന്‍ചാണ്ടി ബഹിഷ്‌കരിച്ചതിനുപിന്നില്‍ സുധീരനോടൊപ്പം തല്‍ക്കാലം പൊതുവേദി പങ്കിടില്ലെന്ന ഉറച്ച തീരുമാനമാണ്. സംഘടനാതര്‍ക്കം മൂര്‍ച്ഛിച്ചതിനുശേഷമാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് കെപിസിസി രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചത്. കെപിസിസി എക്‌സിക്യൂട്ടീവിനും ഭാരവാഹികള്‍ക്കും മുകളിലായാണ് ഈ 21 അംഗ സമിതി. സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച നിശ്ചയിച്ചതായിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ യോഗം വേണ്ടെന്ന് വച്ചു.

 

 

Top