വിവാദ ‘ജനകീയ മെട്രോ യാത്ര പാരയായി; ഉമ്മൻചാണ്ടിയും യുഡിഎഫ് നേതാക്കളും കുടുങ്ങും? ജയിലിലേക്ക്!..

കൊച്ചി: വിവാദ ‘ജനകീയ മെട്രോ യാത്ര പാരയായിയുഡിഎഫിന് ഉമ്മൻചാണ്ടിയും യുഡിഎഫ് നേതാക്കളും കുടുങ്ങുമോ അതോ ജയിലിലേക്ക് പോകുമോ ?മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മെട്രോയാത്രയിൽ ചട്ടലംഘനം നടത്തിയായി കണ്ടെത്തിയതിനെത്തുടർന്ന് കെഎംആർഎൽ നടപടിക്ക് ശുപാര്ശ ചെയ്തു.യാത്രക്കാരെ വലച്ച് ചട്ടങ്ങൾ ലംഘിച്ച് ജനകീയ യാത്ര നടത്തിയ യുഡിഎഫുകാർക്കെതിരെ കെഎംആർഎൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് വിവരം. മെട്രോ ഉദ്ഘാടനവേളയിൽ അവഗണിച്ചുവെന്നാരോപിച്ചാണ് യുഡിഎഫ് ജനകീയ യാത്ര സംഘടിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നീ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആലുവയിൽ നിന്നും പാലാരിവട്ടത്തേക്ക് യാത്ര സംഘടിപ്പിച്ചത്. എന്നാൽ പ്രവർത്തകരുടെ തള്ളിക്കയറ്റം മൂലം പരിപാടി കൈവിട്ടു പോവുകയായിരുന്നു. സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല രംഗത്തെത്തിയിരുന്നു.യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലൂടെ 2002ലെ മെട്രോ ആക്ടിന്റെ പരസ്യമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കെഎംആർഎൽ കണ്ടെത്തി.അതേസമയം, നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ‌എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് കെഎംആർഎൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നില്ല. പൊലീസിൽ പരാതി നൽകിയാൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നേതാക്കളും പ്രവർത്തകരും ചെയ്തിരിക്കുന്നത്. പിഴയൊടുക്കിയും നടപടിയിൽ നിന്നു രക്ഷപ്പെടാം. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് നടപടിയുമായി മുന്നോട്ടു പോകാൻ കെഎംആർഎൽ തീരുമാനിച്ചത്.chandy-metro

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ തുടങ്ങിയ നേതാക്കളുടെയും എംഎൽമാരുടെയും നേതൃത്വത്തിലാണ് ആലുവയിൽ നിന്നും പാലാരിവട്ടത്തേക്ക് നടത്തിയ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ജനകീയ മെട്രോ യാത്ര. എന്നാൽ, പ്രവർത്തകരുടെ തള്ളിക്കയറ്റം മൂലം പരിപാടി കൈവിട്ടുപോവുകയായിരുന്നു. പിന്നീട്, പ്രതിപക്ഷ നേതാവ് സംഭവത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.
ജനകീയ മെട്രോ യാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് കെഎംആർഎൽ അധികൃതർ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷൻ കൺട്രോളർമാരുടെ റിപ്പോർട്ടും പരിശോധിച്ച‌ു റിപ്പോർട്ട് നൽകാൻ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.അതേസമയം, പ്രവർത്തകരുടെ തള്ളിക്കയറ്റം മൂലം മെട്രോ സംവിധാനത്തിനു കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. പ്രവർത്തകരെല്ലാം ടിക്കറ്റ് എടുത്താണ് ആലുവ സ്റ്റേഷനിൽ കയറിയത്. ആദ്യം 600 ടിക്കറ്റ് ഒന്നിച്ചു വാങ്ങിയിരുന്നു. എന്നാൽ, കോൺഗ്രസ് പ്രവർത്തകർ മെട്രോ സംവിധാനത്തിൽ കേടു വരുത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു കെഎംആർഎൽ അധികൃതർക്കു സിപിഎം കത്തു നൽകിയിരുന്നു.സംഭവത്തിൽ കെഎംആർഎൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്റ്റേഷനിലെയും ട്രെയിനിലെയും വീ‍ഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു നടപടികളിലേക്ക് കടന്നത്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു, പ്രകടനം നടത്തി, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി, മെട്രോയുടെ സാധാരണ ഗതിയിലുള്ള പ്രവർത്തനത്തെ തടസപ്പെടുത്തി എന്നിവയാണ് യുഡിഎുഫുകാർക്കെതിരായ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top