തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി നിയമനടപടി സ്വീകരിക്കുന്നതിന് ഡി.ജി.പി ജേക്കബ് തോമസിന് അനുമതിയില്ല. മന്ത്രിസഭാ യോഗമാണ് അനുമതി നിഷേധിച്ചത്. തനിക്കെതിരായ നിയമനടപടിക്ക് ജേക്കബ് തോമസിന് അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, അനുമതി നല്‍കേണ്ടെന്ന് മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ജേക്കബ് തോമസാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ നിലപാടറിയിച്ചത്.
അഖിലേന്ത്യാ സര്‍വീസ് ചട്ട പ്രകാരം ജേക്കബ് തോമസിന് അനുമതി നല്‍കാനാവില്ലെന്ന് ചീഫ് സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു. വിരമിച്ച ശേഷം വേണമെങ്കില്‍ ജേക്കബ് തോമസിന് നിയമനടപടി സ്വീകരിക്കാം. അല്ലെങ്കില്‍ സ്വകാര്യ അന്യായമാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. തനിക്കെതിരായ നിയമനടപടി സ്വീകരിക്കാന്‍ ജേക്കബ്‌തോമസിന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അപേക്ഷ തന്റെ മുന്നിലെത്തിയപ്പോള്‍ അത് മന്ത്രിസഭാ തീരുമാനത്തിന് വിടുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഫയര്‍ഫോഴ്‌സ് ഡി.ജി.പി ആയിരിക്കെ ഫ്ഌറ്റ് ഉടമകള്‍ക്കെതിരെ നിലപാടെടുത്ത തന്നെ മുഖ്യമന്ത്രി ജനവിരുദ്ധനായി ചിത്രീകരിച്ചുവെന്നും ഇതിനെതിരെ നിയമനടപി സ്വീകരിക്കാന്‍ അനുമതി വേണമെന്നുമായിരുന്നു ജേക്കബ് തോമസിന്റെ ആവശ്യം.