ഉമ്മന്‍ചാണ്ടി സൗമ്യയുടെ അമ്മയെ സന്ദര്‍ശിച്ചു..ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നത് ഗൂഢാലോചന

ഷൊര്‍ണൂര്‍: സുപ്രീംകോടതിയില്‍ സൗമ്യ വധക്കേസ് വാദിക്കുന്നതില്‍ സര്‍ക്കാറിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ തന്നെ നല്‍കണം. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്.

വിചാരണക്കോടതിയും ഹൈകോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മൗനം പാലിച്ച സി.പി.എം നേതാക്കള്‍ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയപ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നതിന്‍റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. ജനരോഷത്തെ ഭയന്നും സര്‍ക്കാറിന്‍റെ വീഴ്ച മറച്ചുവെക്കാനുമാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍ പോലും ഈ അഭിപ്രായം പറഞ്ഞത് തന്നെ ഞെട്ടിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്നതിന് സഹായിക്കാന്‍ അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ എ.സുരേശനെ യു.ഡി.എഫ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. കേസ് അന്വേഷിച്ച നാലംഗ സംഘത്തേയും പ്രോസിക്യൂട്ടറെ സഹായിക്കാനായി നിയോഗിച്ചിരുന്നു. ഇതൊന്നും ഉപയോഗിക്കാന്‍ കഴിയാതിരുന്നതാണ് പ്രതിയുടെ വധശിക്ഷ കുറക്കാന്‍ ഇടയാക്കിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

നേരത്തെ സൗമ്യ വധക്കേസ് നടത്തിപ്പിലെ വീഴ്ചക്ക് ഇടതു സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുകളുടെ ഏകോപന ചുമതലയുള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലനെ ഇടതു സര്‍ക്കാര്‍ മാറ്റിയത് ഗുരുതരമായ വീഴ്ചയാണ്.സുപ്രീം കോടതിയില്‍ ഒരുമാസം മുമ്പ് ഈ കേസ് വരുമെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ എന്തെടുക്കുകയായിരുന്നെന്നും മുന്‍ മുഖ്യമന്ത്രി ചോദിച്ചു.സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പൊലീസും ഒരേ ധാരണയോടെ നീങ്ങുകയും പ്രതിയായ ഗോവിന്ദച്ചാമിക്ക് കീഴ്‌കോടതിയില്‍ ലഭിച്ച വധശിക്ഷ ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറായ സുരേഷിനെ കേസില്‍ സഹായിക്കുന്നതിനായി പ്രത്യേക വക്കീലായി നിയമിക്കുകയും ചെയ്തു.
വിചാരണക്കോടതിയിലും ഹൈകോടതിയിലും സൗമ്യ വധക്കേസ് വിജയത്തിലത്തെിച്ച അന്വേഷണ സംഘത്തിന്‍െറയും അഭിഭാഷകന്‍െറയും സേവനം സുപ്രീംകോടതിയില്‍ വിചാരണക്ക് വിനിയോഗിക്കാതിരുന്നതാണ് കേസില്‍ കനത്ത തിരിച്ചടിക്ക് കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.വിചാരണക്കോടതിയിലും ഹൈകോടതിയിലും കേസ് നടത്തിപ്പിന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം പ്രശംസനീയമായിരുന്നു. അഡ്വ. സുരേശന്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ഇവരുടെ അഞ്ചുവര്‍ഷത്തെ കഠിനാധ്വാനത്തിന്‍െറയും നീതിബോധത്തിന്‍െറയും ഫലമായാണ് പ്രതിക്ക് വധശിക്ഷ ലഭിച്ചത്.

ഹൈകോടതിയില്‍ സീനിയര്‍ അഭിഭാഷകനെയാണ് ഹാജരാക്കുന്നതെങ്കിലും സൗമ്യയുടെ മാതാവ് നേരിട്ട് ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് അഡ്വ. സുരേശനെ നിയോഗിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിന് സുരേശന്‍െറ പ്രത്യേക സേവനം തേടണമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവുതന്നെ ഇറക്കിയിരുന്നു. സുപ്രീംകോടതിയില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ നാല് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം വിട്ടുകൊടുത്തെന്നും ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇടപാടിലെ പോരായ്മകളാണ് ഇങ്ങനെയൊരു വിധി വരാന്‍ കാരണമെന്ന് സൗമ്യയുടെ അമ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോരായ്മകള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സൗമ്യ കേസിലെ ഗുരുതര വീഴ്ചകള്‍ക്ക് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Top