കോട്ടയം: രാഹുലുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയെന്ന് ഉമ്മന്‍ ചാണ്ടി.അടുത്ത രാഷ്ട്രീയകാര്യസമിതിയിലും പാര്‍ട്ടിപരിപാടികളിലും പങ്കെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ താന്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ നിന്നൊന്നും താന്‍ വിട്ടുനിന്നിട്ടില്ല.
ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റുപരിപാടികള്‍ ഉളളതുകൊണ്ടാണ് ചില പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. പറയാനുളളതെല്ലാം താന്‍ പറഞ്ഞെന്നും ഇനിയുളള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം മുന്‍പും ഉന്നയിച്ചിട്ടുണ്ട്. ഒരു ഡിമാന്‍ഡും താന്‍ പാര്‍ട്ടിക്ക് മുന്നില്‍ വെച്ചിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ പറയുന്നില്ല. ഹൈക്കമാന്‍ഡാണ് എല്ലാം പറയേണ്ടത്. ഏതുസമയത്ത് എങ്ങനെ പറയണമെന്നുളളത് അവര്‍ തീരുമാനിക്കട്ടെ എന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിമാര്‍ഗത്തിലൂടെയാണ് സമരങ്ങള്‍ മുന്നോട്ടുപോകേണ്ടത്. റേഷന്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനത്തെ ബുദ്ധിമുട്ടിക്കുകയാണ്. ഒരു മാസത്തിലേറെയായി റേഷന്‍ വിതരണം മുടങ്ങിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടാനാണ് സര്‍ക്കാറിനു താല്‍പര്യം. നോട്ട് പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച ദുരന്തമാണ്. സ്വതന്ത്ര ഇന്ത്യയിലെ സമാനതകളില്ലാത്ത ദുരിതമാണിത്.അദ്ദേഹം തുടര്‍ന്നു.
രാഷ്ട്രനേതാക്കളെ അപമാനിക്കുന്ന ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ഗാന്ധിജിക്ക് ആവശ്യമില്ളെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാഥുറാം ഗോദ്സേ ഒരു ബുള്ളറ്റുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തിയെങ്കില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് ദിവസവും ഗാന്ധിജിയെ കൊലപ്പെടുത്തുകയാണ്. ഗാന്ധിജിയെ ഇകഴ്ത്തി കാണിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.