മെൽബൺ :- മുൻമുഖ്യമന്ത്രി ആണെങ്കിലും ഉമ്മൻ ചാണ്ടിക്ക് വിലയേറി ! ഉമ്മൻ ചാണ്ടിയെ കാണാൻ ഒരു ലക്ഷം രൂപ മുതൽ മുകളിലേക്ക് !..ഉമ്മൻ ചാണ്ടിയെ വീട്ടിൽ വിരുന്നിന് എത്തിക്കാമെന്ന് പറഞ്ഞ് ഓസ്ട്രേലിയയിൽ വ്യാപകമായ പിരിവ് നടക്കുന്നതായി റിപ്പോർട്ട് . കൊച്ചിൻ കലാഭവൻ്റെ നിരന്തര തട്ടിപ്പിന് ശേഷം മുൻ മുഖ്യമന്തി ഉമ്മൻചാണ്ടിയേയും മോൻസ് ജോസഫ് എംഎൽഎ.യേയും വീടുകളിൽ ഉച്ചയൂണിനും ഡിന്നറിനും എത്തിക്കാമെന്ന് പറഞ്ഞ് പലരിൽ നിന്നുമായി 2000 -ഡോളർ മുതൽ പിരിവ് വാങ്ങി തട്ടിപ്പ് നടത്തുന്നതായി ഹെറാൾഡ് ന്യൂസിന് വിവരം ലഭിച്ചു. അതിനായി ഒരു ബ്രോഷറുംലെറ്റർപാഡിലെ ഈ കത്തുമാണ് ഉപയോഗിച്ചിട്ടു ഉള്ള്. ഏപ്രിൽ 12-ാം തീയതി മുതൽ 18ാം തീയതി വരെ മുൻ മുഖ്യമന്ത്രിയെ പല വീടുകളിലും എത്തിക്കുവാനും അദ്ദേഹം അറിയാതെ പണം തട്ടാനുമാണീ കടലാസ് സംഘടനശ്രമിച്ചു കൊണ്ടിരുന്നത്. സമാനമായി മോൻസ് ജോസഫ് , റോഷി അഗസ്റ്റ്യൻ എന്നിവരെ പല വീടുകളിൽ കൊണ്ടു പോകുകയും ആയിരം ഡോളർ മുതൽ 2000 ഡോളർ വരെ പല വീടുകളിൽ നിന്നും അവർ കാണാതെ തരണം കവറിലിട്ട് എന്ന് പറഞ്ഞ് ഈ തട്ടിപ്പ് സംഘം വാങ്ങിയിരുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി കലാഭവനെ കൊണ്ടു വരാൻ എന്ന പേരിൽ ഓസ്ട്രേലിയായിലെ പല ഭാഗങ്ങളിൽ നിന്നും വിസായ്ക്കാണ് എന്ന് പറഞ്ഞ് ഇവർ പണം പകിയിരുന്നു. വിസ കിട്ടാതെ ആരെങ്കിലും പണം മേടിക്കുമോ എന്ന മറു ചോദ്യം സ്വഭാവികമാണ്. കഴിഞ്ഞ അഞ്ചു വർഷം മുൻപ് വാങ്ങിയ പണം ഇപ്പോഴും കൊടുത്തിട്ടില്ലായെന്നും അതിലൂൾപ്പെട്ടയാളുകൾ പറഞ്ഞു. ഇങ്ങനെ പ്രോഗ്രാം മറിച്ചു വിറ്റും പ്രോഗ്രാം കോ ഓർഡിനേറ്റർമാരുമായി അഡ്ജസ്റ്റ്മെന്റ് നടത്തിയും റിഹേഴ്സലിനും മറ്റുമായി ഒരു നല്ല സംഖ്യ വെട്ടിക്കുന്നതാണ് സ്ഥിരം പതിവ്. അങ്ങനെ ഈ കടലാസ്സ് സംഘടനയിലെ മുഴുവൻ പേരും രാജിവച്ച് പോയതാണ്. നമ്മുടെ പ്രീയങ്കരനായ അന്തരിച്ച കലാഭവൻ മണിക്ക് പറഞ്ഞുറപ്പിച്ച വൈസ കൊടുക്കാതെ സ്റ്റേജ് ഷോ മണിക്കൂറുകൾ താമസിച്ചതും ചരിത്രം സാക്ഷി. ഈ തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കും ഇനിമെൽബണിൽ തുടരുവാൻ കഴിയില്ലെന്നും ജനം എല്ലാം മനസ്സിലാക്കി കഴിഞ്ഞതായും പൊതുജനം പറയുന്നു.
അതേ സമയം ബഹു. ഉമ്മൻ ചാണ്ടി ഇങ്ങനെ ഒരു തട്ടിപ്പു സംഘത്തിന്റെ ക്ഷണം സ്വീകരിച്ച് വരില്ലെന്നും ഈ പരിപാടിയെ ക്കുറിച്ച് വ്യാപകമായ പരാതി ലഭിച്ചതായും പറയപ്പെടുന്നു. ഓസ്ടേലിയായിലെ ഓ. ഐ. സി.സി. ഇതിനെക്കുറിച്ച് അറിഞ്ഞിട്ട് പോലും ഇല്ലെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം വരില്ലെന്നും അതിനായിരിക്കും മുൻതൂക്കമെന്നും അവർ പറയുന്നു. ബഹു ഉമ്മൻ ചാണ്ടിയെ വീട്ടിൽ വിരുന്നിനെത്തിച്ച്ച് പണം സംബാദിക്കാനുള്ള ഈ തട്ടിപ്പുകാരുടെ ശ്രമങ്ങളിൽ വീഴരുതെന്ന പരാതിയും ധാരാളം ആളുകൾ ഉമ്മൻചാണ്ടിയെ രേഖാമൂലം അറിയിച്ചു കഴിഞ്ഞു.