![](https://dailyindianherald.com/wp-content/uploads/2016/10/OOMMEN-CHANDI-MLA-POST.png)
കോട്ടയം :ഉമ്മന്‍ ചാണ്ടിയുട് എം എല്‍ എ സ്ഥാനത്തിന് ഭീഷണി ?സോളാര്‍ കേസില്‍ വിധി പുറത്തു വന്നതോടെ തെരഞ്ഞെടുപ്പ് സമയത്ത് കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉമ്മന്‍ ചാണ്ടി കബളിപ്പിച്ചതായി വ്യക്തമാകുന്നു. ഇതു ഉമ്മന്‍ ചാണ്ടിക്ക് വിനയാകും .സോളാര്‍ തട്ടിപ്പു കേസില്‍ വിധി വന്നതോടെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായെങ്കിലും വിധിയില്‍ കഴമ്പില്ലെന്ന വാദത്തോടെ എംഎല്‍എ സ്ഥനത്ത് തുടരുകയാണ് പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ കോടതി വിധിക്കെതിരെ നിരപരാധിത്വം തെളിയിക്കുമെന്ന വാദത്തോടെ നിയമനടപടിക്കു ഒരുങ്ങുമ്പോഴും ഉമ്മന്‍ ചാണ്ടിയുടെ എംഎല്‍എ കസ്രക്കു ഇളക്കം തട്ടുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടകേസില്‍ മുന്‍ കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ആറുപ്രതികള്‍ക്കെതിരെ ബെംഗളൂരുവിലെ വിചാരണക്കോടതി 1,60,85,700 രൂപ പരാതിക്കാരന് നല്‍കണമെന്ന ഉത്തരവ് പുറത്തു വരികയും, ബംഗ്ളൂരു ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട് 66ല്‍ 2016 ഏപ്രില്‍ 23ന് ഉമ്മന്‍ചാണ്ടി വക്കാലത്ത് നല്‍കിയതായി കോടതി രേഖകളില്‍ നിന്നും വ്യക്തമാകുന്നതും ആണ് പുതിയ വിവാദത്തിനു തിരികൊളുത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുളള കേസുകള്‍ വിഎസ് അച്യുതാനന്ദന്‍ എണ്ണിയെണ്ണിപ്പറഞ്ഞിരുന്നു. സത്യവാങ്മൂലം പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടി നടത്തിയ കബളിപ്പിക്കല്‍ വിവാദമായിരിക്കുകയാണ്. ഏപ്രില്‍ 28ന് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ രാജ്യത്തെവിടെയും തന്റെപേരില്‍ കേസില്ലെന്ന് സത്യവാങ്മൂലം നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം, ഏപ്രില്‍ 29ന് പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഒരു കേസും നിലവിലില്ലെന്നാണ് രേഖപ്പെടുത്തിയത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എക്സ്പാര്‍ട്ടി വിധിക്കെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ വക്കാലത്ത് പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷനിലും, കോടതിയിലും നല്‍കിയത് തെറ്റായ വിവരങ്ങളാണെന്നു ബോധ്യമാണ്.
അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചതിനാലും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകള്‍ നിലവായില്‍ ഉണ്ടാകും. തെറ്റായ വിവരങ്ങള്‍ നല്‍കി മത്സരിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎല്‍എ സ്ഥാനത്തു ഉമ്മന്‍ തുടരണമോ എന്ന കാര്യത്തില്‍ എടുക്കുന്ന അന്തിമ തീരുമാനം ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം തെറിപ്പിക്കുക എന്നതായിരിക്കും. അതിനാല്‍ തന്നെ പുതുപ്പള്ളി അസംബ്ലി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം നഷ്ടമാകുന്നതോടെ തിരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങുകയാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസ്സിന്റെ കുത്തകയായ കോട്ടയം പുതുപ്പള്ളി മണ്ഡലത്തില്‍ സീറ്റിനു വേണ്ടി കോണ്‍ഗ്രസ്സില്‍ പിടിവലിക്കു സാധ്യതയേറുകയാണ്. വിജയം ഉറപ്പായ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് തയാറായി കോണ്‍ഗ്രസ്സിലെ തന്നെ നിരവധി കുട്ടി നേതാക്കള്‍ അകത്തളങ്ങളില്‍ ചരടുവലികള്‍ വരെ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായും വിജയക്കൊടി പറിക്കുമെന്നു ഉറപ്പുള്ള മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം ആളെ കണ്ടെത്തുന്നതിന് കോണ്‍ഗ്രസ്സിലെ പടലപിണക്കവും ഗ്രൂപ്പുകളിയും മൂലം സ്ഥാനാര്‍ഥി നിര്‍ണയത്തിന് കോണ്‍ഗ്രസില്‍ പിടിവലി ഉണ്ടാകുമെന്നുറപ്പാണ്.
ബംഗ്ളൂരു കോടതിയില്‍ അഡ്വ. രവീന്ദ്രനാഥ് കെ അസോസിയേറ്റ്സാണ് ഉമ്മന്‍ചാണ്ടിക്കുവേണ്ടി വക്കാലത്ത് നല്‍കിയത്. കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ 2016 ഏപ്രില്‍ 22ന് ഉമ്മന്‍ചാണ്ടിയെ എക്സ്പാര്‍ട്ടിയായി കോടതി വിധിച്ചു. തുടര്‍ന്നാണ് അടുത്ത ദിവസം വക്കാലത്ത് നല്‍കിയത്.വക്കാലത്ത് നല്‍കിയ അന്നുതന്നെ, എക്സ്പാര്‍ട്ടിയായി പ്രഖ്യാപിച്ചത് ഒഴിവാക്കിക്കിട്ടാന്‍ ഉമ്മന്‍ചാണ്ടി ബംഗ്ളൂരു കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.കോടതി അയച്ച സമന്‍സ് ഉമ്മന്‍ചാണ്ടി ഒപ്പിട്ട് കൈപ്പറ്റി അക്നോളജ്മെന്റ് തിരികെ കോടതിയില്‍ വന്നിട്ടും ഹാജരാകാതെവന്നപ്പോഴാണ് എക്സ്പാര്‍ട്ടി ആക്കിയത്. തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കുന്നതിന് മുന്‍പ് എക്സ്പാര്‍ട്ടിയായി പ്രഖ്യാപിച്ചത് അറിഞ്ഞില്ലെന്ന വാദം ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയതും.
ബെംഗളൂരു വ്യവസായി എം.കെ. കുരുവിളയില്‍ നിന്ന് പണംതട്ടിയെന്ന കേസിലാണ് അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ആര്‍. ചെന്നകേശവ കഴിഞ്ഞ ദിവസം വിധിവ=ച്ചതിനു ശേഷമാണു ഉമ്മന്‍ ചാണ്ടിക്കെതിരെ വിവാദം കൊഴുത്തത്. സോളാര്‍ കേസില്‍ കോടതി വിധി പുറത്തു വന്നതോടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രെട്ടറി കെ സുരേന്ദ്രനടക്കം ആവശ്യപ്പെട്ടിരുന്നു.