നാട്ടിലും മറുനാട്ടിലും എഗ്രൂപ്പിന് ജീവന്‍ വയ്പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഓടിനടക്കുന്നു; ഒത്തുതീര്‍പ്പിനു ശ്രമിച്ച എ കെ ആന്റണിയോടും കയര്‍ത്തു; ഉമ്മന്‍ ചാണ്ടിയുടെ നീക്കം കോണ്‍ഗ്രസിനെ തകര്‍ക്കാനെന്ന് അണികള്‍

തിരുവനന്തപുരം: ഹൈക്കമാന്റുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിനെന്ന സൂചന നല്‍കിയ ഉമ്മന്‍ ചാണ്ടി സംസ്ഥാനത്ത് എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പാര്‍ട്ടി പിടിക്കാന്‍ നീക്കം തുടങ്ങി. ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും പരസ്യമായ പ്രതിഷേധം തുടങ്ങിയത്. കെപിസി അധ്യക്ഷനും ഹൈക്കമാന്റും ചേര്‍ന്ന് തങ്ങളെ ഇല്ലായ്മ ചെയ്യാനാണ് നീക്കമെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.

കെപിസിസി പരിപാടികള്‍ ബഹിഷ്‌ക്കരിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രതിഷേധം താഴെ തട്ടിലേയ്ക്കും വ്യാപിപ്പിക്കാനാണ് എ ഗ്രൂപ്പ് പദ്ധതിയിടുന്നത്. കോട്ടയം ഡിസിസി അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും ഇന്ന് ടി സിദ്ദിഖിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും ഉമ്മന്‍ ചാണ്ടി ബോധപൂര്‍വ്വം വിട്ടുനില്‍ക്കുകയായിരുന്നു. തന്റെ പ്രതിഷേധം പരസ്യമാക്കുന്നതിലൂടെ ഹൈക്കമാന്റ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകുമെന്നാണ് ഉമ്മന്‍ ചാണ്ടി കരുതുന്നത്. അതേ സമയം ഉമ്മന്‍ ചാണ്ടിയുടെ ഭീഷണി രാഷ്ട്രീയത്തിന് വഴങ്ങേണ്ടതില്ലെന്നാണ് രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളുടെ തീരുമാനം. ഇക്കാര്യങ്ങള്‍ എ കെ ആന്റണി ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചെങ്കിലും വിട്ടുവീഴ്ച്ച ചെയ്യാന്‍ എ ഗ്രൂപ്പ് തയ്യാറായിട്ടില്ല.chani-lotyaym

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം എ കെ ആന്റണി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകളിലും കീഴടങ്ങാന്‍ സമ്മതമല്ലെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ആന്റണിയോട് വരെ കയര്‍ത്തു സംസാരിക്കുന്ന തരത്തിലേയ്ക്കാണ് ചര്‍ച്ച വഴിമാറിയതെന്ന് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ പറയുന്നു. ഡല്‍ഹിയില്‍ എകെ ആന്റണിയുടെ അറിവില്ലതെ ഒന്നും നടക്കില്ല ആന്റണിയുടെ അറിവോട് കൂടിയാണ് ഈ ഒതുക്കല്‍ നടന്നതെന്ന തിരിച്ചറിവാണ് ഉമ്മന്‍ ചാണ്ടിയെ പ്രകോപിപ്പിക്കുന്നത്.

രാഷ്ട്രീയ സമിതി യോഗം വിളിക്കണമെന്ന് ആവശ്യമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന സൂചനകളും ഉമ്മന്‍ ചാണ്ടി നല്‍കുന്നു. എല്ലാ അര്‍ത്ഥത്തിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തേയും ഹൈക്കമാന്റിനേയം പ്രതിരോധത്തിലാക്കി വഴിക്ക് കൊണ്ടുവരാനാകുമെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതീക്ഷിക്കുന്നത്. ഹൈക്കമാന്റ് ഇളകിയില്ലെങ്കില്‍ പാര്‍ട്ടിവിടുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്കും നീങ്ങുമെന്ന സൂചനകളാണ് അണികള്‍ക്ക് നല്‍കുന്നത്.chandi

കോണ്‍ഗ്രസിലെ എ ക്യാമ്പില്‍ താഴെ തട്ട് മുതല്‍ ഏകോപനം നടത്തുന്ന തിരക്കിലാണ് പല നേതാക്കളും. പ്രവാസി മേഖലയിലെ എ ക്യാമ്പുകള്‍ സജീവമാക്കാന്‍ ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് രംഗത്തിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഹൈക്കമാന്റിനെതിരായും ഉമ്മന്‍ ചാണ്ടി അനുകൂല ക്യാംപയിനുകളും കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ തെറിവിളിയുമായി ഒരു വിഭാഗം പ്രവര്‍ത്തകരും േേസാഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഉമ്മന്‍ ചാണ്ടി രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിനാണെന്നതാണ്. വേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന ഭീഷണിയും ഹൈക്കമാന്റിനുമുന്നിലുയര്‍ത്തും. സംഘടനാ തിരഞ്ഞെടുപ്പിലേയ്ക്ക് കാര്യങ്ങള്‍ നയിക്കുന്ന സാഹചര്യം വരികയും ഹൈക്കമാന്റ് ആവശ്യങ്ങള്‍ അംഗീകരിക്കുകയും വരെ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് എ ക്യാമ്പിന്റെ തീരുമാനും. സുധീരനെ ഒതുക്കിയില്ലെങ്കില്‍ തങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയ്യില്ലെന്നും ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് കരുതുന്നു. അത് കൊണ്ട് തന്നെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സുധീരന്റ കസേര തെറിപ്പിക്കുക എന്നതാണ്.oommen_chandy sad

എന്നാല്‍ രാഹുല്‍ ഗാന്ധിക്കിപ്പോള്‍ കേരളത്തിലെ നേതാക്കളില്‍ ഏറെ വിശ്വാസം സുധീരനിലാണെന്നതിനാല്‍ ആ നീക്കവും നടക്കാനുള്ള സാധ്യത കുറവാണ്. ഉമ്മന്‍ ചാണ്ടിയെ പിണക്കി കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആന്റണിയെ കണ്ട് നേരിട്ട് ധരിപ്പിച്ചിരുന്നു. പക്ഷെ ഹൈക്കമാന്റ് എ ക്യാമ്പിന്റെ മുന്നറിയിപ്പുകളും ഭീഷണികളും അവഗണിക്കാന്‍ തന്നെയാണ് സാധ്യത. തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസില്‍ കലാപകൊടിയുയര്‍ത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്കിടയായിട്ടുണ്ട്. കോണ്‍ഗ്രസിനെ ഒരിക്കല്‍ കൂടി തകര്‍ക്കാന്‍ മാത്രമേ ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ സഹായക്കുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.

Top