വത്തിക്കാന്‍: ലോകത്തെ കത്തോലിക്കാ സഭയെ പീടികൂടി ലൈംഗീക പീഡന വിവാദങ്ങള്‍ക്ക് അറുതിയാകുമോ.. ലോകം മുഴുവനും ഉറ്റു നോക്കുന്നത് നാളെ വത്തിക്കാനിന്‍ ്ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിളിച്ചു ചേര്‍ത്ത യോഗത്തിലേക്കാണ്. സഭയെ പ്രതിരോധത്തിലാക്കുന്ന ലൈംഗീകാരോപണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുടെ തലവന്‍മാരുടെ യോഗം വത്തിക്കാനില്‍ മാര്‍പാപ്പ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ലൈംഗീക പീഡനക്കേസുകള്‍ക്ക് പരിഹാരം തേടി ഇതാദ്യമായാണ് കത്തോലിക്കാസഭ ഇത്തരമൊരു യോഗം ചേരുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനക്കേസുകളാകും കൂടുതല്‍ ഗൗരവത്തോടെ കാണുകയെന്നും പറയപ്പെടുന്നുണ്ട്. മാള്‍ട്ട ബിഷപ്പ് കോണ്‍ഫറന്‍സിന്റെ തലവന്‍ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സിക്ലൂണയ്ക്കാണ് ഉച്ചകോടിയുടെ പ്രധാന ചുമതല.
ഫെബ്രുവരി 21 മുതല്‍ 24വരെയാണ് മെത്രാന്‍ സ്ഥാനം മുതല്‍ മുകളിലേക്ക് ഉള്ള വൈദീക ശ്രേഷ്ടര്‍നടത്തിയ ലൈംഗീക ചൂഷണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയ ചില പ്രമേയങ്ങളും ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാകും നടക്കുകയെന്നാണ് സൂചന. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശ്വസ്തതനാണ് ചാള്‍സ് സിക്ലൂണ. ഇദ്ദേഹത്തിന് പുറമെ ചിക്കാഗോ കര്‍ദിനാള്‍ ബ്ലേസ് കപ്പിച്ച്, മുംബൈ രൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ലൈംഗീക പീഡനക്കേസുകള്‍ സംബന്ധിച്ച പൊന്തിഫിക്കന്‍ സ്ഥാപനത്തിന്റെ പ്രസിഡന്റ് ഫാ. ഹാന്‍സ് സോള്‍നര്‍ എന്നിവരാണ് സമ്മേളത്തിന്റെ സംഘാടക സമിതിയിലെ പ്രധാനികള്‍.
മൂന്നു പ്രധാനപ്പെട്ട ഘട്ടങ്ങളാണ് മെത്രാന്മാരുടെ സമ്മേളനത്തിന് ഉള്ളത്. മെത്രാന്മാരുടെ ഉത്തരവാദിത്ത്വങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടത്തില്‍ പീഡനക്കേസുകളില്‍ മെത്രാന്‍, അല്ലെങ്കില്‍ സന്ന്യാസസഭയുടെ മേലധികാരിക്കുള്ള അജപാലനപരവും നൈയ്യാമികവുമായ ഉത്തരവാദിത്ത്വങ്ങളാകും ചര്‍ച്ച. രണ്ടാമതായി കേസുകള്‍ അറിയിക്കാനുള്ള നടപടിക്രമങ്ങളാണ്. പീഡനക്കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും വിശദാംശങ്ങളും മെത്രാന്‍ അല്ലെങ്കില്‍ സന്ന്യാസസഭയുടെ മേലധികാരി ആരെയാണ് അറിയിക്കേണ്ടത്. അറിയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവയാകും ചര്‍ച്ച ചെയ്യുക.
സുതാര്യത എന്നതാണ് മൂന്നാമതായി ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊരു പ്രധാനഘടകം. ഓരോ ദിവസങ്ങളിലും മെത്രാന്‍മാര്‍ ഉള്‍പ്പെടെയുള്ള സഭാനേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ മാര്‍പാപ്പ വിളിച്ചു ചേര്‍ത്തിരിക്കുന്ന ഉച്ചകോടിക്ക് അതീവപ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. അതേസമയം ഉന്നതരായ നേതൃത്വത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ മൂടിവയ്ക്കാന്‍ വലിയ താല്‍പര്യംകാട്ടുന്ന ആളുകള്‍ ഉള്‍പ്പെടുന്ന സമിതി എന്ത് നിലപാട് ആകും ഇരകള്‍ക്ക് അനുകൂലമായി ചിന്തിക്കുകയെന്നും സംശയം ഉയരുന്നുണ്ട്. ഇന്ത്യയില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന ലൈംഗീക പീഡനപരാതിയില്‍ മെത്രാന്‍ സമിതി സ്വീകരിച്ച നിലപാട് ഒട്ടും ആശാവഹമായിരുന്നില്ല.
ഇത്തരം ഒരു ഉച്ചകോടി തീരുമാനിച്ചതിന് ശേഷംപോലും ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയെ ഒന്നു കാണാനോ, കാര്യങ്ങള്‍ മനസിലാക്കാനോ ഈ ഉച്ചകോടിയുടെ മുഖ്യചുമതലക്കാരന്‍ കൂടിയായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ശ്രമിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ ഉച്ചകോടി പ്രഹസ്വനമാകുമെന്നു വിലയിരുത്തുന്നവരും കുറവല്ല നിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടോ, നടപടിക്രമങ്ങള്‍ ചിട്ടപ്പെടുത്തിയതുകൊണ്ടോ പ്രശ്നപരിഹാരമായില്ലെന്നും, വ്യക്തികളായ സഭാശുശ്രൂഷകരുടെ മനോഭാവത്തിലാണ് മാറ്റമുണ്ടാകേണ്ടതെന്നാണ് ഇവര്‍ പറയുന്നത്.