ഓപ്പണ്‍ സ്കൂള്‍ പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധം

ഓപ്പണ്‍ സ്കൂള്‍ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. പരീക്ഷകള്‍ക്ക് വ്യാജന്‍മാര്‍ ഹാജരാകുന്നത് തടയുന്നതിന് വേണ്ടിയുള്ള നീക്കത്തിനാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതോടെയാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗ് ഈ വര്‍ഷം മുതല്‍ പരീക്ഷയ്ക്ക് ഹാജരാവുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം നടത്തുന്നത്.

നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പരീക്ഷ മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗിന്‍റെ നീക്കം. ഇതിന് പുറമേ പരീക്ഷാ ഹാളുകളില്‍ സ്കാനര്‍ മെഷീനുകളും സ്ഥാപിക്കും.

വിരലടയാളം പരിശോധിച്ച് പരീക്ഷയ്ക്കുള്ള രേഖകളും വിരലടയാളവും യോജിക്കുന്നവരെ മാത്രമേ പരീക്ഷയെഴുതാന്‍ അനുവദിക്കൂ.

1989ല്‍ സ്ഥാപിച്ച നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗ് വൊക്കേഷണല്‍ കോഴ്സുകള്‍, പൊതുവിദ്യഭ്യാസത്തിന് പുറമേ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ കമ്മ്യൂണിറ്റി ഓറിയന്‍റഡ് കോഴ്സുകള്‍ എന്നിവയാണ് നല്‍കിവരുന്നത്.

ഇതിനെല്ലാം പുറമേ പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭാവിയില്‍ ആവശ്യമെങ്കില്‍ വീഡിയോ പരിശോധിക്കുന്നതിനായാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം.

Top