മലയാളത്തിലെ സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡ് മോഹന്‍ലാലിന്റെ ദൃശ്യം എന്ന ചിത്രത്തിനാണ്. ദൃശ്യം നേടിയ കളക്ഷന്‍ റെക്കോര്‍ഡിനെ മറ്റൊരു ചിത്രവും ഇതേവരെ പിന്തള്ളിയിട്ടില്ല. ഇപ്പോഴിതാ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 30 കോടി പിന്നിടുന്ന ചിത്രമായി ഒപ്പം മാറിയിരിക്കുന്നു. റിലീസ് ചെയ്ത് 22 ദിവസം കൊണ്ടാണ് ഒപ്പം 30 കോടി ഗ്രോസ് കളക്ഷനായി നേടിയത്. പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി മോഹന്‍ലാലിന്റെ മലയാളം റിലീസായിരുന്നു ഒപ്പം. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം ഓണച്ചിത്രങ്ങളില്‍ കളക്ഷനിലും റെക്കോര്‍ഡ് തീര്‍ത്തിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള റിലീസ് കേന്ദ്രങ്ങളിലും വിദേശ റിലീസിലൂടെയും ചിത്രം 15 ദിവസം കൊണ്ട് 23 കോടി 70 ലക്ഷം ഗ്രോസ് കളക്ഷനായി നേടി.
തിയറ്ററുകളിലെ പ്രദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ ദൃശ്യത്തിന് ശേഷം ഏറ്റവും മികച്ച കളക്ഷന്‍ നേടിയ മോഹന്‍ലാലിന്റെ മലയാള ചിത്രമായി ഒപ്പം മാറുമെന്നാണ് വിലയിരുത്തല്‍. കൊച്ചി മള്‍ട്ടിപ്ളെക്സിലും ഒപ്പം മികച്ച പ്രദര്‍ശന വിജയമാണ് നേടിയത്. ഓണച്ചിത്രങ്ങളില്‍ ഒരു കോടി പിന്നിട്ട ഏക ചിത്രം ഒപ്പമാണ്. 17 ദിവസം കൊണ്ട് 1 കോടി 34 ലക്ഷമാണ് ഒപ്പം ഗ്രോസ് കളക്ഷനായി നേടിയത്. 6 കോടി 75 ലക്ഷം രൂപാ ബജറ്റിലൊരുക്കിയ ഒപ്പം സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് ഏഷ്യാനെറ്റാണ്. പതിനഞ്ച് ദിവസം കൊണ്ട് 10 കോടി 80 ലക്ഷം നിര്‍മ്മാതാവിനുള്ള ഷെയര്‍ ആയി ഒപ്പം നേടിയെന്നും വിവിധ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രേമത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് ഒപ്പം പിന്നിലാക്കിയത് പ്രേമം മുപ്പത് ദിവസമെടുത്താണ് 30 കോടി പിന്നിട്ടത്.
സെപ്തംബര്‍ 8ന് 104 തിയറ്ററുകളിലും റിലീസ് ചെയ്ത ചിത്രം വിദേശത്ത് നൂറിലേറെ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തിരുന്നു. ഒപ്പം വന്‍വിജയമായത് മലയാളത്തില്‍ സമീപകാലത്ത് വിജയചിത്രങ്ങള്‍ ഇല്ലാത്ത മോഹന്‍ലാലിനും പ്രിയദര്‍ശനും വമ്പന്‍ തിരിച്ചുവരവൊരുക്കിയിട്ടുണ്ട്. കമല്‍ഹാസന്‍ തമിഴിലും ആമിര്‍ഖാന്‍ ഹിന്ദിയിലും ഒപ്പം റീമേക്ക് ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ആദ്യകാലത്ത് പ്രേക്ഷകരിലെത്തിയ സിനിമകളുടെ ശൈലി ഏറെക്കുറെ പിന്തുടര്‍ന്നതാണ് ഒപ്പത്തെ വിജയത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍.
തെലുങ്കില്‍ വിസ്മയം, ജനതാ ഗാരേജ് എന്നീ സിനിമകളിലൂടെ മോഹന്‍ലാലിന് ലഭിച്ച വരവേല്‍പ്പും ഒപ്പത്തിന് ഇനീഷ്യല്‍ ഉയരാന്‍ കാരണമായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒപ്പം നിര്‍മ്മിച്ചത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തിലുണ്ടായ മികച്ച വിജയവുമാണ് ഒപ്പം.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/