ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത് കീടനാശിനി തളിച്ച പച്ചക്കറികൾ.കൃഷിവകുപ്പിന്റെ പരിശോധനയിലാണ് രാസകീടനാശിനി ഉപയോഗിച്ച് വിളയിച്ച പച്ചക്കറികള്‍ ജൈവമെന്നപേരില്‍ കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്. ഇതോടെ പച്ചക്കറികള്‍ ‘ജൈവം’ എന്നപേരില്‍ വില്‍ക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രം. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഇനി മുതല്‍ പൂര്‍ണമായും ജൈവരീതിയില്‍ വിളയിച്ചതോ ഉണ്ടാക്കിയതോ ആയ ഭക്ഷ്യവസ്തുക്കള്‍ മാത്രമേ ജൈവമെന്നപേരില്‍ വില്‍ക്കാന്‍ കഴിയൂ.ഉത്പന്നങ്ങളില്‍ രാസകീടനാശിനികളുടെ അവശിഷ്ടം പരിശോധനകളില്‍ കണ്ടെത്തിയതറിഞ്ഞ ജനങ്ങള്‍ ജൈവഭക്ഷ്യവസ്തുക്കളിലേക്ക് തിരിഞ്ഞു. ഈ അവസരം മുതലെടുത്ത് ചിലര്‍ മറുനാടുകളില്‍നിന്നെത്തുന്ന പച്ചക്കറികളും പഴങ്ങളും പലവ്യഞ്ജനങ്ങളും ജൈവമെന്നപേരില്‍ വിറ്റഴിക്കാന്‍ തുടങ്ങി. പാക്കറ്റില്‍ ‘ജൈവം’ എന്നെഴുതിവെച്ചിട്ടുള്ളതല്ലാതെ ജൈവമാണോ അല്ലയോയെന്നു തിരിച്ചറിയാന്‍ ഉപഭോക്താവിന് മാര്‍ഗമില്ലാത്തതാണ് പ്രധാനപ്രശ്നം.രാജ്യത്ത് എല്ലായിടത്തും ജൈവ ഉത്പന്നങ്ങള്‍ക്ക് ഒരേ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും.