ഉമ്മൻചാണ്ടിക്കു വേണ്ടി ഇത്തവണ ഫത് വ ഇല്ലെന്നു ഓർത്തഡോക്‌സ് സഭ; ഇടയ ലേഖനം ഇക്കുറി ഉണ്ടാകില്ല

രാഷ്ട്രീയ ലേഖകൻ

പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു വേണ്ടി പതിവ് ഫത് വ പുറപ്പെടുവിക്കാൻ ഇത്തവണയില്ലെന്നു ഓർത്തഡോക്‌സ് സഭ. സഭാ പ്രശ്‌നത്തിൽ ഓർത്തഡോക്‌സ് സഭയ്ക്കു അനുകൂല നിലപാട് സ്വീകരിക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറാകാത്തതിനെ തുടർന്നാണ് ഇത്തവണ സഭ ഉമ്മൻചാണ്ടിക്കു വേണ്ടി പരസ്യ പിൻതുണയുമായി രംഗത്ത് എത്താത്തത്. മുൻ വർഷങ്ങളിൽ സഭ ഉമ്മൻചാണ്ടിക്കു വേണ്ടി പള്ളികളിൽ എല്ലാ ഞായറാഴ്ചയും ഇടയലേഖനം വായിച്ചിരുന്നു. എന്നാൽ, ഇക്കുറി ഇത് ഉണ്ടാകില്ലെന്ന സൂചനയാണ് ഓർത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്നത്.
കഴിഞ്ഞ തവണ അധികാരത്തിൽ എത്തിയപ്പോൾ രണ്ടു വർഷത്തിനുള്ളിൽ സഭാ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ വേണ്ട നടപടികൾ സ്വീകരിക്കും എന്ന ഉറപ്പ് ഉമ്മ്ൻചാണ്ടി സഭാ അധികൃതർക്കു നൽകിയിരുന്നു. എന്നാൽ, പ്രശ്‌നത്തിൽ അനുകൂലമായ നിലപാട് ഉമ്മൻചാണ്ടി സ്വീകരിച്ചില്ലെന്നു മാത്രമല്ല ചർച്ചയ്ക്കു വേണ്ട മധ്യസ്ഥത പോലും ഉമ്മൻചാണ്ടി വേണ്ട നടപടി സ്വീകരിച്ചില്ലെന്ന ആരോപണമാണ് സഭാ വ്യക്താക്കൾ ഇപ്പോൾ ഉന്നയിക്കുന്നത്.
മുൻ വർഷങ്ങളിൽ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള ഞായറാഴ്ച ഓർത്തഡോക്‌സ് സഭയുടെ പള്ളികളിൽ മുഖ്യമന്ത്രിക്കു അനുകൂലമായി ഇടയ ലേഖനം വായിച്ചിരുന്നു. സഭയുടെ യുവജന പ്രസ്താനങ്ങളിൽ നിന്നുള്ള യുവാക്കളെയും വിദ്യാർഥികളെയും സഭയുടെ പേരിൽ തന്നെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി വിട്ടു നൽകിയിരുന്നു. എന്നാൽ, ഇത്തവണ ഇടയലേഖനം വായിക്കണ്ടെന്ന നിർദേശമാണ സഭാ വൃത്തങ്ങൾ ഇത്തവണ എല്ലാ പള്ളികളിലും നൽകിയിട്ടുണ്ട്. സഭാ വിശ്വാസികളായവർ കർശനമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഇറങ്ങണമെന്ന നിർദേശവും ഇത്തവണയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top