നീണ്ട കാത്തിരിപ്പിനൊടുവിലെത്തി ഒമര്‍ലുലു ചിത്രമായ ഒരു അഡാര്‍ ലൗ വിലെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു. നിലവിലെ ക്ലൈ്മാക്‌സ് േേപ്രക്ഷകര്‍ക്ക് ദഹിക്കാതായതോടെയാണ് പുതിയ ഹാപ്പി മൂഡ് ക്ലൈമാക്‌സുമായി അഡാര്‍ ലവ് എത്തുന്നത്. ആദ്യ ദിനത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റെങ്കിലും ചിത്രത്തിന് പ്രേക്ഷക പിന്തുണ ലഭിക്കുന്നുണ്ട്.
പ്രണയകഥ കാണാന്‍ തീയെറ്ററില്‍ കയറിയ പ്രേക്ഷകര്‍കണ്ണീരോടെയാണ് സിനിമ കണ്ടിറങ്ങിയത്. ദുരന്തത്തില്‍അവസാനിക്കുന്നതായിരുന്നു ചിത്രത്തിലെ ക്ലൈമാക്സ്. എന്നാല്‍ നാളെ മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക ഹാപ്പി ക്ലൈമാക്സ് ആയിരിക്കും. ക്ലൈമാക്‌സ് മാറ്റുന്നതിനൊപ്പം ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റ് വെട്ടിക്കുറച്ച് 2.15 മണിക്കൂര്‍ ആക്കിയിട്ടുമുണ്ട്.’ ക്ലെമാക്‌സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ മുതലാവും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കു
പുതുതായി ഷൂട്ട് ചെയ്ത ക്ലൈമാക്‌സിന് പശ്ചാത്തല സംഗീതം നല്‍കുന്നത് ഗോപി സുന്ദറാവും. ഒപ്പം സിനിമയുടെ മറ്റ് ചില ഭാഗങ്ങളിലെ പശ്ചാത്തലസംഗീതത്തിലും ഗോപി സുന്ദറിന്റേതായി ചില കറക്ഷന്‍സ് ഉണ്ടാവും’,
റൊമാന്റിക് എന്റര്‍ടെയ്‌നറായാണ് അഡാറ് ലവ് വാലന്റൈന്‍സ് ദിനത്തില്‍ തിയറ്ററുകളിലേക്ക് എത്തിയത്. 2000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ ഒരേസമയം മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങിയിരുന്നു.റിലീസിനു മുമ്പേ ലോക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ. പുതുമുഖങ്ങായ പ്രിയ വാര്യരും റോഷനും നൂറിനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിലെ പ്രിയാ വാര്യരുടെ കണ്ണിറുക്കലും വൈറലായി മാറിയിരുന്നു.