
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ മൊബൈലുകള്‍ പരിശോധിച്ച പൊലീസ് ഞെട്ടിവിറച്ചു. വിഴിഞ്ഞത്തിനു സമീപം കോളിയൂരില്‍ നടന്ന കൊലപാതകക്കേസുമായി ബന്ധപെ്പട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് പൊലീസ് പരിശോധിച്ചത്.
ഇതിനിടെ അവിടെയുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചപേ്പാഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
സ്വന്തം ലൈംഗിക വൈകൃതങ്ങള്‍ പോലും സ്വയം ഷൂട്ട് ചെയ്ത് മൊബൈലില്‍ സൂകഷിച്ചിരിക്കുകയാണ് ഭൂരിപകഷം പേരും ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ അശ്‌ളീല സിനിമകളുടെ വലിയ ശേഖരവും ഇവരുടെ പക്കലുണ്ട്. തങ്ങള്‍ ബന്ധപെ്പടുന്ന സ്ത്രീകളുമായുള്ള മൃഗീയ രതി രംഗങ്ങള്‍ അവരറിയാതെ രഹസ്യമായി ഷൂട്ട് ചെയ്ത് വീണ്ടും കണ്ട് ആസ്വദിക്കുന്നതും ഇവരില്‍ പലരുടെയും ലഹരിയാണ്. ഇവരില്‍ തന്നെ സ്വവര്‍ഗ രതിക്കാരുമുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.
ഇതുസംബന്ധിച്ച വിഡിയോ ദൃശ്യങ്ങളും ലഭിച്ചതായി അറിയുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്‌ള. ലൈംഗിത അശംതൃപ്തി ബാധിച്ച ഇവരില്‍ പലരും പൊതുസമൂഹത്തിന്റെ സ്വച്ഛ ജീവിതത്തിന് ദോഷകരമായ പ്രവര്‍ത്തികളില്‍ ഏര്‍പെ്പടാന്‍ സാധ്യതയുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം.
കൃത്യമായ മേല്‍വിലാസമോ, തിരിച്ചറിയല്‍ രേഖകളോ ഇല്‌ളാത്ത നൂറുകണക്കിനു തൊഴിലാളികളാണ് നഗരത്തിന്റെ വിവിധ കോണുകളിലുള്ളത്. തൊഴില്‍ തേടിയാണ് ഇവരില്‍ പലരും കേരളത്തിലേക്കെത്തുന്നത്. ഹോട്ടലുകള്‍, കെട്ടിട നിര്‍മാണ മേഖല, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങിയ ജോലികളിലാണ് ഇവരെ കൂടുതലായി കാണുന്നത്.
മലയാളി തൊഴിലാളികളെ അപേകഷിച്ച് കുറഞ്ഞ ശമ്പളം ഇവര്‍ക്കു നല്‍കിയാല്‍ മതിയെന്നതിനാലാണ് തൊഴിലുടമകള്‍ ഇവരെ ജോലിക്കായി നിയമിക്കുന്നത്. എന്നാല്‍ പുറത്തറിയാത്തതും അറിഞ്ഞാല്‍ തന്നെ വാര്‍ത്തയാകാത്തതുമായ നിരവധി പ്രശ്‌നങ്ങള്‍ ഇവര്‍മൂലം ഉണ്ടാകുന്നതായി പരാതിയുണ്ട്. സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥിനികളെയും ഇവര്‍ വെറുതെ വിടുന്നില്‌ള. ലൈംഗികച്ചുവയുള്ള നോട്ടവും സംഭാഷണവും ഇവരുടെ രീതിയാണ്.
പാര്‍ക്കുകള്‍, സിനിമാ ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ അവധി ദിവസങ്ങളില്‍ എത്തുന്ന ഇവര്‍ മൊബൈലില്‍ സമീപത്തിരിക്കുന്ന സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ വിഡിയോയും നിശ്ചല ദൃശ്യങ്ങളും പകര്‍ത്തുന്നതും പതിവാണ്. ഇതുസംബന്ധിച്ചു നിരവധി പരാതികള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്. എന്നാല്‍ ചിലര്‍ നാണക്കേട് ഭയന്ന് സംഭവം വെളിയില്‍ പറയാറില്‌ള.
കോളിയൂര്‍ കൊലപാതകം ഇതര സംസ്ഥാന പ്രതി അറസ്റ്റില്‍
കോളിയൂരില്‍ ഗൃഹനാഥനെ വെട്ടി കൊലപെ്പടുത്തിയകേസില്‍ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജിഷ വധക്കേസിനു ശേഷം നടന്ന പൈശാചികമായ അടുത്ത കൊലപാതകത്തിലും ഇതരസംസ്ഥാന തൊഴിലാളി ഉള്‍പെ്പട്ടത് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെയോടെയാണ് ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചത്. പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്‌ള. തമിഴ്‌നാട് സ്വദേശിയായ ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. രണ്ടു ദിവസമായി പൊലീസ് കൊലപാതകവുമായി ബന്ധപെ്പട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ പങ്ക് അന്വേഷിച്ചു വരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിയെകുറിച്ചു സൂചന ലഭിച്ചത്. കോളിയൂര്‍ ചാനല്‍ക്കര ചരുവിള പുത്തന്‍വീട്ടില്‍ മരിയദാസിനെയാണ് കൊലപെ്പടുത്തിയത്. കഴിഞ്ഞ ഏഴിനു പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മരിയദാസിന്റെ ഭാര്യ ഷീജയ്ക്ക് മാരകമായ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിയദാസിന്റെ വീടിനു സമീപത്ത് മുമ്പ് വാടകയ്ക്കു താമസിച്ചിരുന്നയാളാണ് ഇപേ്പാള്‍ പിടിയിലായിരിക്കുന്ന പ്രതി. കൊലപാതകം കഴിഞ്ഞ ്ഇയാള്‍ തമിഴ്‌നാട്ടിലേക്കു കടക്കുകയായിരുന്നു. ഇയാളോടൊപ്പം ഒരാള്‍കൂടിയുണ്ട്.
ഇന്നലെ തമിഴ്‌നാട്ടില്‍ വച്ച് രണ്ടുപേരെയും പൊലീസ് പിടികൂടിയെങ്കിലും ഒരാള്‍ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. ഇയാള്‍ക്കായി ഒരുസംഘം പൊലീസ് തമിഴ്‌നാട്ടില്‍ തെരച്ചില്‍ നടത്തുകയാണ്. പിടിയിലായ പ്രതിയെയും കൂട്ടി വിഴിഞ്ഞം സിഐയും സംഘവും ഇന്നു പുലര്‍ച്ചെയോടെ തലസ്ഥാനത്ത് എത്തുകയായിരുന്നു.
റോഡില്‍ നിന്നും ഒരാള്‍ക്ക് നടന്നു മാത്രമേ മരിയദാസിന്റെ വീട്ടിലേക്കു പോകാനാകു. മാത്രമല്‌ള സമീപത്ത് മറ്റു വീടുകളൊന്നും ഉണ്ടായിരുന്നില്‌ള. അതുകൊണ്ടുതന്നെ ഈ വീടിനെ കുറിച്ച് വിശദമായി അറിയാവുന്ന ആള്‍ക്കു മാത്രമേ കൊലപാതകം ചെയ്യാനാകൂ എന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു.
മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പിടിയിലായ പ്രതി പൊലീസിനോടു നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇയാള്‍ നേരത്തെയും കൊലപാതകക്കേസുകളില്‍പെ്പട്ട ആളാണെന്നാണു പൊലീസിനു ലഭിച്ച വിവരം. മരിയദാസിന്റെ വീടിനുള്ളിലെ അലമാര കുത്തിത്തുറന്ന് സാധനങ്ങളെല്‌ളാം വാരിവലിച്ചിട്ട നിലയിലായിരുന്നു.
മാത്രമല്‌ള ഷീജയുടെ കഴുത്തില്‍ കിടന്ന താലിമാലയും പൊട്ടിച്ചെടുത്തിട്ടുണ്ട്. മോഷണശ്രമം തടയുന്നതിനിടെയാണ് പ്രതികള്‍ വെട്ടുകത്തി ഉപയോഗിച്ചു കൊല നടത്തിയത്. എന്നാല്‍ കൊലപാതകം നടത്തിയ കത്തി ഇതുവരെ പൊലീസ് കണ്ടെടുത്തിട്ടില്‌ള. വീടിനു സമീപത്തെ പുരയിടത്തില്‍ ഒരു പൊട്ടക്കിണറുണ്ട്.
ഇവിടെ വെട്ടുകത്തി ഉപേകഷിച്ചുവെന്നാണ് പിടിയിലായിരിക്കുന്ന പ്രതി പൊലീസിനോടു പറഞ്ഞത്. സംഭവം നടന്നദിവസം പൊലീസ് നായ മണം പിടിച്ച് ഈ പൊട്ടക്കിണറിനു സമീപത്ത് എത്തിയിരുന്നു. ഇന്ന് എഡിജിപി ബി. സന്ധ്യ പ്രതിയെ ചോദ്യം ചെയ്യുമെന്നാണു വിവരം. തുടര്‍ന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.