തിരിച്ചടിച്ച് ഇസ്രയേൽ, 200ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഗാസ കത്തുന്നു.ഇത് യുദ്ധമാണ്… അവര്‍ തുടങ്ങിവെച്ച യുദ്ധം’; മുന്നറിയിപ്പുമായി നെതന്യാഹു, ഇസ്രായേലികള്‍ക്കൊപ്പം വിദേശികളെയും ബന്ദികളാക്കി.

ഗാസ∙ ശനിയാഴ്ച രാവിലെ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ റോക്കറ്റ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ. ഹമാസിന്റെ പ്രകോപനത്തിനു പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേൽ, അതിശക്തമായ തിരിച്ചടിയാണ് നൽകുന്നത്. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ യുദ്ധാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തിന് തിരിച്ചടിയ്‌ക്കൊരുക്കമാണെന്നും ഹമാസിന് തക്ക മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്. ഇത് തങ്ങളുടെ ആദ്യ പ്രത്യാക്രമണം മാത്രമാണ് എന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കി.

ഞങ്ങള്‍ യുദ്ധത്തിലാണ്, ഒരു ഓപ്പറേഷനല്ല. ഞങ്ങള്‍ വിജയിക്കും. നമ്മുടെ ശത്രു ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വില നല്‍കും. ഇസ്രായേലസിനും ജനങ്ങള്‍ക്കും എതിരെ ഹമാസ് ഒരു കൊലപാതക ആക്രമണമാണ് നടത്തിയത്. നുഴഞ്ഞുകയറിയ തീവ്രവാദികളുള്ളയിടം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വലിയ തോതിലുള്ള കരുതല്‍ ശേഖരണത്തിന് ഉത്തരവിടുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ ഇരുനൂറിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1600ൽ അധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

പ്രത്യാക്രമണത്തിൽ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇന്നു രാവിലെ തീർത്തും അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. 20 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. ഒട്ടേറെ ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തു. ഹമാസിന്റെ ആക്രമണത്തിൽ 40ൽ അധികം പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. അടുത്ത കാലത്ത് ഇസ്രയേലിനെതിരെ നടക്കുന്ന ഏറ്റവും കനത്ത ആക്രമണമാണിത്.

പലയിടങ്ങളിലും ഇസ്രയേൽ സൈന്യവും ഹമാസും ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. നുഴഞ്ഞുകയറിയ ഹമാസിന്റെ ആളുകൾ ഇസ്രയേലികളെ വ്യാപകമായി ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരിൽ പലരെയും ഹമാസിന്റെ ആളുകൾ ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹമാസിന്റെ ആയുധധാരികളായ പോരാളികൾ ഇസ്രയേൽ സൈനികരെയും സാധാരണക്കാരായ പൗരൻമാരെയും പിടിച്ചെടുത്ത സൈനിക വാഹനങ്ങളിലും ബൈക്കുകളിലും കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗാസയിൽവച്ച് കൊലപ്പെടുത്തിയ ഇസ്രയേൽ സൈനികന്റെ മൃതദേഹത്തോട് അക്രമികൾ ക്രൂരമായി അനാദരവ് കാട്ടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി. ന്യൂഡൽഹിയിൽനിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് എയർ ഇന്ത്യയുടെ തീരുമാനം.

ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഇത്തവണ കളത്തിലിറങ്ങിയത് കൃത്യമായ ആസൂത്രണത്തോടെ എന്ന് റിപ്പോര്‍ട്ട്. നിരവധി ഇസ്രായേലുകാരെ ഹമാസ് പിടികൂടി ബന്ദികളാക്കി. ഇതില്‍ ഇസ്രായേല്‍ സൈനികരും ഉള്‍പ്പെടും. ഇവരില്‍ ചിലരുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. അതേസമയം, വിദേശികളെയും ഹമാസ് പിടിച്ചുകൊണ്ടുപോയി എന്നാണ് ഏറ്റവും പുതിയ വിവരം.

ശക്തമായ സൈനിക ശേഷിയുള്ള ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധം ചെയ്യാന്‍ ഹമാസിന് ഒരിക്കലും സാധിക്കില്ല എന്നാണ് വിലയിരുത്തല്‍. ഇന്ത്യയുള്‍പ്പെടെ ലോകത്തെ പ്രധാന രാജ്യങ്ങളുമായി പ്രതിരോധ സഹകരണമുള്ള രാജ്യമാണ് ഇസ്രായേല്‍. ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഗാസയില്‍ മാത്രം അധികാരമുള്ള ഹമാസ് ഇസ്രായേലുമായി സൈനികമായി ഏറ്റുമുട്ടുന്നത് വലിയ ദുരന്തത്തിലാകും അവസാനിക്കുക എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഇസ്രായേല്‍ മന്ത്രിസഭ ചേര്‍ന്ന് ശക്തമായ പ്രത്യാക്രമണത്തിന് തീരുമാനിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ആക്രമണം തുടങ്ങിയ ഇസ്രായേല്‍ ഗാസയില്‍ 160 പേരെ കൊലപ്പെടുത്തി എന്നാണ് വിവരം. പലസ്തീന്‍ ആരോഗ്യ വൃത്തങ്ങളാണ് മരണ സംഖ്യ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കും. 1000ത്തോളം പേര്‍ക്ക് പരിക്കുണ്ട്.

സൈനികരുള്‍പ്പെടെ ഇസ്രായേലുകാരെ ബന്ദികളാക്കിയത് ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാനുള്ള തന്ത്രമാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. മുമ്പും സൈനികരെ ബന്ദിയാക്കി ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കിയ ചരിത്രം ഹമാസിനുണ്ട്. എന്നാല്‍ ഇപ്പോള്‍ 35 ലധികം പേരെ തടവിലാക്കി എന്നാണ് ഹമാസ് നേതാക്കള്‍ നല്‍കുന്ന സൂചനകള്‍. ഇസ്രായേലില്‍ 40 പേര്‍ കൊല്ലപ്പെടുകയും 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇസ്രായിലുണ്ടായിരുന്ന വിദേശികളെയും ഹമാസ് പിടികൂടി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 17 നേപ്പാളുകാരെ തടവിലാക്കി എന്നാണ് വിവരം. ഹമാസിന്റെ ആക്രമണത്തില്‍ ഏഴ് നേപ്പാളുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇസ്രായേലിലെ നേപ്പാള്‍ അംബാസഡര്‍ എഎന്‍ഐയോട് പറഞ്ഞു. വിദേശികളെ ബന്ദികളാക്കുന്നതോടെ വിഷയത്തില്‍ അതിവേഗം യുഎന്‍ ഇടപെടലിന് സാധ്യതയുണ്ട്.

Top