അമിതവേഗത്തില്‍ അപകടം വരുത്തിയാല്‍ കഠിന ശിക്ഷ നല്‍കണം –സുപ്രീംകോടതി

ന്യൂഡല്‍ഹി: അമിതവേഗത്തില്‍ വാഹനം ഒടിച്ച് അപകടം വരുത്തിയാല്‍ കടുത്ത ശിക്ഷ കൊടുക്കണമെന്ന് സുപ്രീം കോടതി .സര്‍ക്കാരുകളോടാണ് സുപ്രീം കോടതിയുടെ ഈ ആവശ്യം . അതിസാഹസികതയില്‍ അഭിരമിച്ച് വണ്ടിയോടിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവന് വിലകല്‍പിക്കുന്നില്ളെന്നും അവരുടെ അശ്രദ്ധമൂലം നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായും അശ്രദ്ധയോടെ വാഹനമോടിക്കുന്നത് സംബന്ധിച്ച കേസിന്‍െറ വാദംകേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. കോടതിയുടെ നിരീക്ഷണം ശരിവെച്ച അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി അപകടം ക്ഷണിച്ചുവരുത്തുംവിധം വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ അപര്യാപ്തമാണെന്ന് കോടതിയില്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം രണ്ടു വര്‍ഷം തടവും പിഴയുമാണ് നിലവിലെ ശിക്ഷ. ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ളെന്ന് കോടതി പറഞ്ഞു. തോന്നിയപോലെ മതിമറന്ന് വാഹനമോടിക്കുന്ന ചിലര്‍ക്ക് തങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തേക്കാള്‍ വലുതാണ് എന്ന ചിന്താഗതിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശ്രദ്ധയോടെ വാഹനമോടിക്കുന്നതുമൂലം മറ്റുള്ളവരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുരന്തമാണെന്ന് സമ്മതിച്ച അറ്റോണി ജനറല്‍ ഉരുക്കുമുഷ്ടിയാലെതന്നെ നേരിടേണ്ട പ്രശ്നമാണിതെന്നും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതാണ് ഇത്തരം പല അപകടങ്ങള്‍ക്കും കാരണമെന്നും കൂട്ടിച്ചേര്‍ത്തു. ശിക്ഷകളും പിഴകളും ഏറെ അപര്യാപ്തമാണെന്ന് കണ്ടത്തെിയ കോടതി ഇതുസംബന്ധിച്ച വ്യവസ്ഥകളില്‍ ബന്ധപ്പെട്ട അധികാരികളോട് പുനര്‍വിചിന്തനം നടത്താന്‍ നിര്‍ദേശിക്കാനും എ.ജിയോട് ആവശ്യപ്പെട്ടു. കേസ് ഡിസംബറില്‍ വീണ്ടും പരിഗണിക്കും.

Top