പിസി ജോർജ്ജിന്റെ പാർട്ടിയിൽ കൂട്ടരാജി; 60 പേർ സിപിഎമ്മിലേക്ക്

പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടിയിൽ കൂട്ടരാജി. 60 പേർ സിപിഎമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. രാജിവെച്ചവരെ മുണ്ടക്കയത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സ്വീകരിച്ചു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പിന്തുണക്കാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജി. ജനപക്ഷം പൂഞ്ഞാർ മണ്ഡലം പിഡി ജോൺ എന്ന കുഞ്ഞുമോൻ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്. പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നവെങ്കിലും പിന്നീട് തീരുമാനം മാറ്റി. ശേഷം ബിജെപി കെ സുരേന്ദ്രനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോഴാണ് പിസി ജോർജ്ജ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

Top