കരഞ്ഞ് പറഞ്ഞിട്ടും ഭക്ഷണം നിലത്ത് തടവുകാർക്കൊപ്പം…!! ചിദംബരത്തിൻ്റെ തീഹാർ ജീവിതം തുടങ്ങിയത് ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം റിമാന്‍ഡ് പ്രതിയായി ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പതിനാല് ദിവസത്തേക്ക് ഇന്നലെയാണ് റിമാന്‍ഡ് ചെയ്ത് തീഹാര്‍ ജയിലിലേക്ക് അയച്ചത്. തീഹാറിലെ ഏഴാം നമ്പര്‍ ജയിലിലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്.

ജയില്‍ മാനുവല്‍ പ്രകാരം ജയില്‍വാസികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് തറയിലാണ്. എന്നാല്‍ മുതിര്‍ന്ന വ്യക്തികള്‍ക്ക് പ്രത്യേക മെത്തയൊന്നും ഇല്ലാത്ത മരപ്പലക കട്ടില്‍ ലഭിക്കും. 73 കാരനായ ചിദംബരത്തിനും ഇത്തരം സംവിധാനം ലഭിക്കും. ഒപ്പം വെസ്റ്റേണ്‍ സ്റ്റെല്‍ ടോയ്ലെറ്റ് സെല്ലില്‍ ഒരുക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എന്നാൽ, ചിദംബരം ജയിലിൽ രാത്രി ഉറങ്ങാതെ അസ്വസ്ഥനായിരുന്നു എന്നും കിടക്കാൻ പോലും കൂടാക്കാതെ എഴുനേറ്റ് നടക്കുകയായിരുന്നു എന്നും ജയിൽ അധികൃതർ പറയുന്നു. ഉറങ്ങാൻ പറഞ്ഞപ്പോൾ ഉറക്കം വരുന്നില്ല എന്നു പറഞ്ഞു. പുലർകാലെ ആയപ്പോൾ ഇരുന്നുറങ്ങുന്നതും കണ്ടു എന്ന് ജയിൽ ജീവനക്കാർ പറയുന്നു. ആദ്യ രാത്രി ഏറെ അസ്വസ്ഥമായിരുന്നു. പുലർകാലെ എഴുന്നേറ്റ് കുളിച്ചു.
മറ്റ് തടവുകാർക്കൊപ്പം ഇരുത്തി പ്രഭാത ഭക്ഷണം നല്കി. അവർക്കൊപ്പം ഇരുത്തരുത് എന്ന് ചിന്ദംബരം കേണു പറഞ്ഞിട്ടും ജയിൽ അധികൃതർ സമ്മതിച്ചില്ല. ചിന്ദംബരത്തിനായി പ്രത്യേക പ്രാതലും കഴിക്കാൻ സൗകര്യവും കൊടുക്കരുത് എന്ന് മുകളിൽ നിന്നും കർശന ഉത്തരവുണ്ടായിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായെ പണ്ട് അറസ്റ്റ് ചെയ്തപ്പോൾ ഇതുപോലെ ജയിലിൽ അടച്ച് സിമന്റ് തറയിൽ കിടത്തിയിരുന്നു ചിദംബരം. ഇപ്പോൾ ചരിത്രം ആവർത്തിക്കുന്നു. ചിദംബരം ഇന്നലെ തറിയിലാണ് കിടന്നുറങ്ങിയത്. കണ്ണടയും മരുന്നും കൈവശം വെക്കാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തന്നെ അനുവദിച്ചിരുന്നു.
നിശ്ചിത സമയം ടെലിവിഷന്‍ കാണാന്‍ പറ്റും. പത്രവും ലഭിക്കും. പ്രായം പരിഗണിച്ച് തലയണയും പുതപ്പും നല്‍കിയിട്ടുണ്ട്. എന്നാലും കട്ടിൽ കൊടുക്കില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 21-നാണ് നാടകീയ നീക്കത്തിലൂടെ ചിദംബരത്തെ (73) ഡല്‍ഹിയിലെ വീട്ടില്‍നിന്ന് സി.ബി.ഐ. അറസ്റ്റുചെയ്തത്.

ചിദംബരത്തിന് വേണ്ട വസ്ത്രങ്ങള്‍ വീട്ടുകാര്‍ എത്തിച്ചിട്ടുണ്ട്. ചിദംബരം കഴിയുന്ന ഏഴാം നമ്പര്‍ ജയിലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും ഇതേ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 23 ദിവസമാണ് കാര്‍ത്തി ഈ ജയിലില്‍ കിടന്നത്. ഇപ്പോള്‍ ചിദംബരത്തെ കുടുങ്ങിയ ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ തന്നെയാണ് കാര്‍ത്തിയും ജയില്‍വാസം അനുഭവിച്ചത്.

Top