മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമായതെന്ന് പൊലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തനിലയില്‍. മലപ്പുറം എടപ്പാള്‍ പരിയപ്പുറത്ത് ആനന്ദ ഭവനില്‍ ഡോ. രാഹുല്‍ രാജിന്റെ ഭാര്യ ഐശ്വര്യയെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഐശ്വര്യയെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.ഭര്‍ത്താവ് രാഹുല്‍ രാജ് കളമശേരി കോഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top