ഭിന്നത പരസ്യമാക്കി പിജെ ജോസഫ്; ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്; കേരള കോണ്‍ഗ്രസില്‍ കലഹം തീരുന്നില്ല

തൊടുപുഴ: പാര്‍ട്ടിയിലെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. തിങ്കളാഴ്ചത്തെ യോഗത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും. വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം കാരണമാണ്. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ താനും മോന്‍സ് ജോസഫും പങ്കെടുക്കുമെന്നും ജോസഫ് അറിയിച്ചു.

പാര്‍ട്ടിക്കുള്ളില്‍ സിപിഎം ചങ്ങാത്തത്തിന്റെ പേരില്‍ ഭിന്നത ശക്തമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം.കോണ്‍ഗ്രസ് നേതൃത്വമാകട്ടെ മാണിയും ജോസ്.കെ മാണിയും ഇല്ലാത്ത കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടുക എന്ന അജണ്ട മുന്നോട്ടുവച്ച് തന്ത്രങ്ങള്‍ മെനയുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫിലേക്ക് തന്നെ മടങ്ങണമെന്ന അഭിപ്രായത്തിനാണ് കേരള കോണ്‍ഗ്രസിലെ പഴയ ജോസഫ് വിഭാഗത്തിലെ ഭൂരിഭാഗം പേരുടെയും നിലപാട്. ഇതാണ് പി.ജെ ജോസഫിന്റെ വാക്കുകളിലെ വ്യത്യാസങ്ങളും സൂചിപ്പിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തള്ളി സിപിഎം പിന്തുണ സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണെന്ന് കഴിഞ്ഞ ദിവസം പി.ജെ. ജോസഫ് പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുക്കുന്നത് തിരിച്ചറിഞ്ഞ കെ.എം മാണിയും മലക്കം മറിഞ്ഞ് സി.പി.എമ്മിലേക്ക് ഇല്ല എന്ന് വാര്‍ത്താ സ്‌മ്മേളനം നടത്തിപറയുകയുണ്ടായി.

എന്നാല്‍ പാര്‍ട്ടിയെ അപമാനിച്ചതിനുള്ള തിരിച്ചടിയാണ് കോട്ടയത്ത് നല്‍കിയതെന്ന് ജോസ് കെ മാണി പറഞ്ഞതോടെ നേതൃത്വം അറിഞ്ഞ് തന്നെയാണ് സിപിഎം പിന്തുണ സ്വീകരിച്ചത് എന്ന് വ്യക്തമായി

Top