കൊച്ചി: ആര്‍എസ്എസ് പ്രവര്ത്തകന് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം എട്ടിന് പരിഗണിക്കാനായി മാറ്റി. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ ജയരാജനെ 25ആം പ്രതിയാക്കിയിരുന്നു. തലശേരി സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ജയരാജന് ഹൈക്കോടതിയെ സമീപിച്ചത്.
രാഷ്ട്രീയപ്രേരിതമായി കേസില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നേരത്തെ ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. പ്രതിയല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക