
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യമായി. എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ക്ഷണിച്ചു. ഇന്ന് വൈകീട്ട് 4.30ന് രാജ് ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും.
15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ പളനിസാമിയോട് ആവശ്യപ്പെട്ടു. 124 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് കഴിഞ്ഞ ദിവസം പളനിസാമി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. രണ്ടു മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി.
ഗവര്‍ണറെ കാണാനെത്തിയ പളനിസാമിക്കൊപ്പം അണ്ണാഡി.എം.കെ നേതാക്കളായ ജയകുമാര്‍, കെ.എ. സെങ്കോട്ടയ്യന്‍, എസ്.പി. വേലുമണി, ടി.ടി. ദിനകരന്‍, കെ.പി. അന്‍പഴകന്‍ എന്നിവരും ഉണ്ടായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികലയെ പിന്തുണക്കുന്നവര്‍ ആഹ്ലാദ പ്രകടനം തുടങ്ങി.