ഗുണമേന്മയില്ലാത്ത പാക്കറ്റ് പാല്‍ ഓണത്തിന് കേരളത്തിലേക്ക് കടക്കില്ല; ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി

Nandini-milk.

കൊച്ചി: ഗുണമേന്മയില്ലാത്ത പാല്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ ചെക്ക്പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി. ഓണക്കാലത്തെങ്കിലും ശുദ്ധമായ പാല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. വാളയാര്‍, മീനാക്ഷിപുരം, കുമളി ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി.

ചെക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ ലബോറട്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാളയാറില്‍ ചന്ദ്രാപുരത്തെ താല്‍ക്കാലിക കെട്ടിടത്തിലും മീനാക്ഷിപുരത്തെ വാണിജ്യനികുതി ചെക്പോസ്റ്റിലുമാണ് ലാബ് ഒരുക്കിയിട്ടുള്ളത്. പത്ത് മിനിറ്റ് കൊണ്ട് പരിശോധന ഫലം ലഭ്യമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിപണിയില്‍ ലഭ്യമാകുന്ന പാലിന്റെ ഗുണമേന്‍മ പരിശോധിക്കാന്‍ ഉപഭോക്താക്കള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി സിവില്‍ സ്റ്റേഷനില്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററും സ്ഥാപിച്ചു. ജില്ലയില്‍ ലഭ്യമാകുന്ന എല്ലാ ബ്രാന്‍ഡ് പാലുകളും ദിവസേന പരിശോധനക്ക് വിധേയമാക്കും. ഇതിനായി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഐആര്‍ഡിപി വിപണനമേളയോട് ചേര്‍ന്ന് ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും.

സൗജന്യ പാല്‍ പരിശോധന സംവിധാനവും നിലവാരം സംബന്ധിച്ച ഡെമോണ്‍സ്ട്രേഷനും പാല്‍ ഉല്‍പന്ന നിര്‍മാണരീതിയും വിപണനവും സജ്ജീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എല്ലാ സംശയങ്ങളും സെന്ററില്‍ നിന്നും ദൂരീകരിക്കാന്‍ അവസരം ഉണ്ടാകുമെന്ന് ഓഫിസര്‍ അറിയിച്ചു.

Top