
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: കാസർകോടു നിന്നും ആരംഭിച്ച രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥ തിരുവനന്തപുരം തൊടും മുൻപ് യുഡിഎഫിൽ പൊട്ടിത്തെറി. എം.പി സ്ഥാനം രാജിവച്ച ശേഷം വീരേന്ദ്രകുമാർ ഇടതു മുന്നണിയുടെ ഭാഗമായ ജനതാദള്ളിൽ ലയിച്ചേക്കുമെന്ന സൂചനയാണ് ലഭിക്കുന്ന്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ജനതാദള്ളുകളും ത്മ്മിൽ ചർച്ച നടത്തിക്കഴിഞ്ഞു. ജെഡിയു-ജെഡിഎസ് ലയനം വൈകാതെ ഉണ്ടാകുമെന്ന് സൂചന. ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കും. യുഡിഎഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെച്ചേക്കും. തുടർന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനം. എസ്ജെഡി പുനരുജ്ജീവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്.
എന്നാൽ, യുഡിഎഫിൽ നിന്ന് ഒരു പാർട്ടി പോലും വിട്ടുപോകില്ലെന്നും അത്തരത്തിലുള്ള വാർത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വീരേന്ദ്രകുമാർ, ശ്രേയാംസ്‌കുമാർ, വർഗീസ് ജോർജ് തുടങ്ങിയ നേതാക്കന്മരുമായി താൻ സംസാരിച്ചിരുന്നു. മുന്നണി മാറ്റത്തെക്കുറിച്ച് അവരാരും തന്നോട് പറഞ്ഞിട്ടില്ല. പാർട്ടിയിലെ ചില ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജെഡിയു യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പടയൊരുക്കം യാത്രയുടെ ശോഭ കെടുത്താനാണ് മാധ്യമങ്ങൾ ഇപ്പോൾ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇതൊന്നും വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇതിനിടെ വീരേന്ദ്ര കുമാർ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ലെന്ന്ന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. വീരേന്ദ്രകുമാർ നിലപാട് അറിയിച്ചാൽ അത് മുന്നണിയിൽ ചർച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കോടിയേരി പറഞ്ഞു.