തിരുവനന്തപുരം :ദീര്‍ഘനാളായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത പത്മപ്രിയ മധുപാല്‍ ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഒരു രാത്രിയുടെ കൂലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സെക്സ് വര്ക്കറായാണ് താരം വേഷമിടുന്നത്. പി എഫ് മാത്യൂസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ വിവരം സംവിധായകനായ മധുപാലാണ് പുറത്തുവിട്ടിട്ടുള്ളത്. തന്റെ കഥാപാത്രത്തെ താരം നൂറു ശതമാനം മനോഹരമാക്കിയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് സംവിധായകന്.