നടിയെ ഡ്രൈവര്‍ കയറി പിടിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് സംവിധായകന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി പത്മപ്രിയ

തിരുവനന്തപുരം: മലയാള സിനിമയിലെ താര സംഘടനയെ വിമര്‍ശിച്ച് നടി പത്മപ്രിയ. താരസംഘടനയായ അമ്മയുടെ പ്രതികരണങ്ങള്‍ വെറും വികാരപരം മാത്രമെന്ന് നടി പത്മപ്രിയ. അമ്മയിലെ അംഗങ്ങള്‍ ഇ-മെയില്‍ വഴി പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. അവയെല്ലാം വികാരപരമായ കാര്യങ്ങള്‍ മാത്രമാണ്. അതിനപ്പുറത്തേയ്ക്ക് ആലോചിക്കണമെന്ന് ദേശീയ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പത്മപ്രിയ വ്യക്തമാക്കി.

മുമ്പൊരിക്കല്‍ ഒരു നടിക്ക് ഡ്രൈവറുടെ ആക്രമണം നേരിടേണ്ടിവന്ന സംഭവവും പത്മപ്രിയ വെളിപ്പെടുത്തി. തന്നെ കടന്നുപിടിച്ച ഡ്രൈവര്‍ക്കെതിരേ നടി പരാതിയുമായി സംവിധായകന്റെ അടുത്തെത്തി. എന്നാല്‍ പ്രഗത്ഭനായ സംവിധായകന്‍ അവളോട് പ്രശ്‌നമുണ്ടാക്കരുതെന്നാണു നിര്‍ദ്ദേശിച്ചത്. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം നടി അതിനു വഴങ്ങി. സംഭവം സിനിമയെ പ്രതികൂലമായി ബാധിക്കരുതെന്നു കരുതിയായിരുന്നു നടി ഇങ്ങനെ ചെയ്തത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടിയോടിച്ചത് അതേ ഡ്രൈവര്‍ തന്നെയായിരുന്നു എന്നും പത്മപ്രിയ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് നല്ലൊരു വരുമാനം നല്‍കുന്ന വ്യവസായമാണ് സിനിമ. അങ്ങനെയുള്ളൊരു മേഖലയില്‍ ഒരു സ്ത്രീക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായപ്പോള്‍ അവര്‍ക്ക് സ്വന്തം സംഘടനയില്‍നിന്ന് എന്തു പിന്തുണയാണു ലഭിച്ചതെന്നു പത്മപ്രിയ ചോദിച്ചു.

അടുത്തിടെ സെയ്ഫ് അലീഖാനൊപ്പം ഷെഫ് എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യപ്രാധാന്യമുള്ള സെറ്റായിരുന്നു. എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ട്. അന്നുണ്ടായ സന്തോഷവും കരുത്തും വേറെ തന്നെ. സ്ഥിരം പ്രശ്‌നങ്ങളായ ടോയ്‌ലറ്റ്, ഡ്രസ്‌റൂം, വാഷ്‌റൂം എന്നീ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പത്മപ്രിയ പറയുന്നു.

Top