മിനി സ്‌കര്‍ട്ടിട്ട് അഭിനയിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ലഭിച്ചത് അമ്മവേഷങ്ങളെന്ന് പത്മപ്രിയ

തിരുവനന്തപുരം: മിനി സ്‌കര്‍ട്ടിട്ട് അഭിനയിക്കാന്‍ ആഗ്രഹിച്ച സമയത്ത് അമ്മവേഷങ്ങളാണ് ലഭിച്ചതെന്ന് നടി പത്മപ്രിയ. ഒരു അഭിമുഖത്തിലാണ് താരം തന്റെ വിഷമം പങ്കുവച്ചത്. അമ്മ വേഷം ചെയ്തതിന്റെ പേരില്‍ പ്രായത്തിനുസരിച്ചുള്ള കഥാപാത്രങ്ങള്‍ നല്‍കാന്‍ പല സംവിധായകരും മടി കാണിച്ചുവെന്ന് പത്മപ്രിയ പറഞ്ഞു.

മിനി സ്‌കര്‍ട്ടൊക്കെ ഇട്ട് അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തിനു ശേഷം ചെയ്യേണ്ട കഥാപാത്രങ്ങളാണ് ലഭിച്ചത്. വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ പോയപ്പോള്‍ അവിടെ ലഭിക്കുന്ന സ്വാതന്ത്ര്യവും ജീവിത ശൈലിയും തന്നെ സ്വാധീനിച്ചുവെന്നും താരം വ്യക്തമാക്കി. സിനിമയെക്കാള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചു നോക്കാനോ ചോദ്യം ചെയ്യാനോ വരില്ല. താന്‍ ഇപ്പോഴാണ് സിനിമയെക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്. അമേരിക്കയിലെ ജീവിത ശൈലി തന്നെ ഏറെ സ്വാധീനിച്ചുവെന്നും താരം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിനി സ്‌കര്‍ട്ടൊക്കെ ഇട്ട് അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇന്നാണ് അത്തരം ആഗ്രഹങ്ങളൊക്കെ പൂര്‍ത്തിയാക്കുന്നത്.അമേരിക്കയിലെത്തിയതിനു ശേഷമാണ് താന്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയതെന്നും പത്മപ്രിയ പറഞ്ഞു. ക്ലാസ്റൂം പഠനമല്ല അവിടുത്തേത്. സെല്‍ഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസില്‍ പോണമെന്ന നിര്‍ബന്ധമൊന്നും ഇല്ല.

വിവാഹത്തിനു ശേഷം ഉത്തരവാദിത്തം കൂടുമെന്നാണ് മുന്‍പ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ വിവാഹം തന്റെ ജീവിതത്തെ ലളിതമാക്കിയെന്നാണ് പത്മപ്രിയ പറയുന്നത്. ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞ പോലെയാണ് തോന്നുന്നത്. അച്ഛനും അമ്മയും കൂടാതെ മറ്റൊരാള്‍ കൂടി തന്നെ ശ്രദ്ധിക്കാനുണ്ടല്ലോ.

അമ്മ വേഷം ചെയ്തതിന്റെ പേരില്‍ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ നല്‍കാന്‍ പല സംവിധായകരും മടിച്ചു. പത്തു വര്‍ഷം കഴിഞ്ഞ് ചെയ്യേണ്ടിയിരുന്ന കഥാപാത്രങ്ങളാണ് ലഭിച്ചത്. മിനി സ്‌കര്‍ട്ടൊക്കെ ഇട്ട് അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇന്നാണ് അത്തരം ആഗ്രഹങ്ങളൊക്കെ പൂര്‍ത്തിയാക്കുന്നത്.
അമേരിക്കയിലെത്തിയതിനു ശേഷമാണ് താന്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയതെന്നും പത്മപ്രിയ പറഞ്ഞു. ക്ലാസ്റൂം പഠനമല്ല അവിടുത്തേത്. സെല്‍ഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസില്‍ പോണമെന്ന നിര്‍ബന്ധമൊന്നും ഇല്ല.
വിവാഹത്തിനു ശേഷം ഉത്തരവാദിത്തം കൂടുമെന്നാണ് മുന്‍പ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ വിവാഹം തന്റെ ജീവിതത്തെ ലളിതമാക്കിയെന്നാണ് പത്മപ്രിയ പറയുന്നത്. ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞ പോലെയാണ് തോന്നുന്നത്. അച്ഛനും അമ്മയും കൂടാതെ മറ്റൊരാള്‍ കൂടി തന്നെ ശ്രദ്ധിക്കാനുണ്ടല്ലോ.

Top