നടിയെ ആക്രമിച്ച കേസ് ഒത്തു തീരുന്നു: ഇടനില നിന്ന് മഞ്ജു വാര്യർ; മഞ്ജുവിനു പത്മശ്രീ നൽകി എല്ലാം ഒതുക്കും; ഇടപെട്ടത് സി.പി.എമ്മിലെ ഉന്നത നേതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചിയിൽ വാനിനുള്ളിൽവച്ച് നടി ആക്രമിക്കപ്പെട്ട കേസ് ഒത്തു തീർപ്പിലേക്കെന്നു സൂചന. കേസിൽ ഗൂഡാലോചനാ വാദം ആദ്യം ഉയർത്തിയ നടി മഞ്ജുവാര്യരെക്കൊണ്ടു തന്നെ കേസ് പിൻവലിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനാണ് ഇപ്പോൾ പദ്ധതി അണിയറയിൽ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വനിതാ സിനിമാ കൂട്ടായ്മയിൽ വിള്ളലുണ്ടായിരിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കൊച്ചിയിൽ സഞ്ചരിക്കുന്ന ട്രാവലറിനുള്ളിൽ വച്ച് മലയാളത്തിലെ പ്രമുഖ നടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇതേ തുടർന്നു പൾസർ സുനി അടക്കം കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സൂപ്പർ താരം ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറുപതു ദിവസത്തിലേറെ ദിലീപ് ജയിലിൽ കഴിയുകയും ചെയ്തു. കേസിൽ ദിലീപ് ജയിലിൽ നിന്നു പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഭാഗമായാണ് മലയാളത്തിൽ വനിതാ കൂട്ടായ്മ രൂപപ്പെട്ടത്. നടി മഞ്ജുവാര്യർ തന്നെയാണ് കൂട്ടായ്മയ്ക്കു രൂപം നൽകിയകും. നടി പാർവതിയും റിമ കല്ലിംഗലും അടക്കമുള്ളവർ മഞ്ജുവിനു പിൻതുണയുമായി വുമൺ ഇൻ സിനിമാ കളക്ടീവ് എന്ന സംരംഭത്തിൽ ഒന്നിച്ച് അണിനിരക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യൻ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഓപ്പൺ ഫോറം വേദിയിൽ നടി പാർവതി മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമർശിച്ചതോടെയാണ് സംഭവം വീണ്ടും വിവാദങ്ങളിൽ നിറഞ്ഞത്.
പാർവതിയ്ക്കു നേരെ ശക്തമായ ആക്രമണം മമ്മൂട്ടിയുടെ ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും മഞ്ജുവാര്യർ മമ്മൂട്ടിയെ അപലപിക്കാനോ, പാർവതിയെ പിൻതുണച്ച് രംഗത്തെത്താനോ തയ്യാറായില്ല. ഇതിനിടെയാണ് സാമൂഹ്യസേവന രംഗത്ത് മഞ്ജു സജീവമായത്. ഓഖി ദുരിത ബാധിതർക്ക് അഞ്ചു ലക്ഷം രൂപ സഹായം നൽകിയ മഞ്ജു ലക്ഷ്യമിടുന്നത് പത്മശ്രീ തന്നെയാണെന്നാണ് ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നത്. ഇതേ തുടർന്നാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ഒത്തു തീർപ്പിനായി സിപിഎമ്മിലെ ഒരു ഉന്നത നേതാവ് മഞ്ജുവിനെ സമീപിച്ചതെന്നാണ് സൂചന. കേന്ദ്രത്തിൽ സ്വാധീനമുള്ള ഒരു ഉന്നത ബിജെപി നേതാവും, സിനിമാ ബന്ധമുള്ള ഒരു ഉന്നത സിപിഎം നേതാവും ഇടപെട്ട് പ്രശ്‌നങ്ങളെല്ലാം ഒത്തു തീർക്കുമെന്നാണ് ധാരണ. പത്മശ്രീ ലഭിക്കുന്നതിനുള്ള സംസ്ഥാന പട്ടികയിൽ മഞ്ജുവിന്റെ പേര് ഉൾപ്പെടുത്തുമെന്നാണ് ധാരണ ലഭിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top