ന്യൂ ഡല്‍ഹി: രാജ്യമാകമാനം പദ്മാവത് സിനിമ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് വെറുപ്പ് രാഷ്ട്രീയം അലയടിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ വാളോങ്ങി ഹിന്ദു അനുകൂല ബിജെപി അനുകൂല സംഘടനകള്‍ തെരുവ് യുദ്ധം ചെയ്യുന്നു. രാജ്യവ്യാപകമായി അവര്‍ ആഹ്വാനം ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളെ പോലും വെറുതെ വിടുന്നില്ല. ഇത് ഇന്ത്യയുടെ ആത്മാവിനെ പൊള്ളിക്കുന്നു എന്ന് കൊണ്ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ട്കളിലൂടെയാണ് ഗാന്ധി കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ നിലപാട് കടുപ്പിച്ചു രംഗത്ത് വന്നത്. ഗുഡ്ഗാവിലെ ഗോയങ്ക സ്കൂള്‍ ബസിനു നേരെ കഴിഞ്ഞ ദിവസം കര്നിസേന പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതും ചില്ലുകള്‍ അടിച്ചു തകര്ത്തതുമാണ് ഗാന്ധിയുടെ പോസ്റ്റിനു ആധാരം. സ്കൂള്‍ ബസിനു അക്രമികള്‍ തീയിട്ടു. കുട്ടികളുടെ കൂട്ടക്കരച്ചില്‍ സമൂഹ മാധ്യമങ്ങളില്‍ വൈരലായി.
രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്,മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ചിത്രം റിലീസ് ചെയ്യാമെന്ന് സുപ്രീം കോടതി വിധിച്ചു. ക്രമസമാധാന ചുമതല പോലിസ് നോക്കണം എന്നും കോടതി പറഞ്ഞു. കര്നിസേനയെ ഭയന്ന് പലയിടത്തും വിതരണക്കാര്‍ പിന്മാറി. പദ്മാവത് പ്രദര്‍ശിപ്പിച്ചാല്‍ ആത്മത്യ ചെയ്യുമെന്ന നിലപാടുമായി സ്ത്രീകള്‍ രംഗത്ത് വന്നതോടെ അകമങ്ങള്‍ അതിര് കടന്നു. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ച് ബിജെപി നേരില്ലാത്ത രാഷ്ട്രീയം കളിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമവും വെറുപ്പും ദുര്‍ബലരുടെ ആയുധങ്ങളാണ് ബിജെപിയുടെ രാഷ്ട്രീയം ഇന്ത്യയെ പൊള്ളിക്കുന്നു എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്ക