ന്യൂഡൽഹി: മധ്യപ്രദേശിലെ ബിജെപി മന്ത്രി നരോതം മിശ്രയെ തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യനാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ച് കള്ളക്കണക്കുകൾ സമർപ്പിച്ചതിനാണ് മന്ത്രിയെ കമ്മീഷൻ അയോഗ്യനാക്കിയത്. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻറ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയിലെ ജലവിഭവ, പാർലമൻററി കാര്യ മന്ത്രിയാണ് നരോത്തം മിശ്ര. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചതിൽ കൃത്രിമം കാണിച്ചതിനും പെയ്ഡ് ന്യൂസ് ഉണ്ടാക്കിയതിനുമാണ് അയോഗ്യത. മൂന്ന് വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് വിലക്ക്. പെയ്ഡ് ന്യൂസിന് ചെലവായ തുകശയ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചില്ല എന്നതാണ് കണ്ടെത്തിയിരിക്കുന്നത്.
ദാത്തിയ നിയോജക മണ്ഡലത്തിൽ നിന്നാണ് നരോത്തം മിശ്ര തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് മുൻ എം.എൽ.എ രാജേന്ദ്ര ഭാർതി 2009 ഏപ്രിലിലാണ് നരോത്തം മിശ്രക്കെതിരെ പരാതി ഉന്നയിച്ചത്. 2008 െല മിശ്രയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ചില വിവരങ്ങൾ ചേർത്തിട്ടിെല്ലന്നായിരുന്നു പരാതി.2013 ജനുവരി 15ന് മിശ്രക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ നടപടിെക്കതിരെ മിശ്ര മധ്യപ്രദേശ് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാെൻറ അടുത്ത സഹായിയാണ് നരോത്തം മിശ്ര.