അങ്ങിനെ പാകിസ്ഥാന്‍ ഇതാദ്യമായി ഹോളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ പാര്‍ലമെന്റ് ഹോളി, ദീപാവലി, ഈസ്റ്റര്‍ അവധികള്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് അവരവരുടെ മതപരമായ ചടങ്ങുകള്‍ക്ക് പ്രാദേശികമായി നേരത്തെ അവധി ഉണ്ടായിരുന്നതായി മതകാര്യ മന്ത്രി പിര്‍ അമിനുല്‍ ഹസ്‌നത് ഷാ പറഞ്ഞു. പാര്‍ലമെന്റ് അവധി നിയമപരമാക്കിയതോടെ ഹോളി, ദീപാവലി, ഈസ്റ്റര്‍ ദിവസങ്ങളില്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

Top