ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുെമൊടുവില്‍ പാക്കിസ്താന്‍ ടീം ഇന്ത്യയിലേക്കെത്തുമെന്ന് ഉറപ്പായി. ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി ഇടപെട്ട് സുരക്ഷ ഉറപ്പു നല്‍കിയതോടെയാണ് പാക് സര്‍ക്കാര്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. പാക്കിസ്താന്‍ ഹൈക്കമ്മീഷന്‍ അബ്ദുള്‍ ബാസിതും രാജീവ് മെഹര്‍ഷിയും തമ്മിലുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം നേരത്തെ ധര്‍മ്മശാലയില്‍ നടത്താനിരുന്ന ഇന്ത്യ പാക്കിസ്താന്‍ മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയിരുന്നു. സുരക്ഷ ഉറപ്പു നല്‍കുമെന്ന് രേഖാമൂലം ഉറപ്പാക്കിയാല്‍ മാത്രമേ ടീമിനെ അയക്കു എന്ന പാക്കിസ്താന്റെ നിലപാടാണ് വീണ്ടും വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. എന്നാല്‍ പാക്കിസ്താന് മാത്രം രേഖമൂലം ഉറപ്പ് നല്‍കേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാടാണ് പാക്കിസ്താന്‍ വേള്‍ഡ് കപ്പിനെത്താന്‍ വൈകിയതിന് കാരണം. പിന്നീട് ഇന്ത്യയിലേക്കെത്തുന്ന ടീമുകള്‍ ഇന്ത്യയുടെ അതിഥികളാണെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് അറിയച്ചതോടെ വിവാദങ്ങള്‍ കെട്ടടങ്ങി. മാര്‍ച്ച് 16ന് ആണ് പാക്കിസ്താന്റെ ആദ്യ മത്സരം. മാര്‍ച്ച് 19ന് കൊല്‍ക്കത്തയില്‍ വച്ച് ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം നടക്കും.