ഇന്ത്യ തിരിച്ചടി തുടങ്ങിയതിന്റെ പിന്നാലെ പാകിസാതാന്‍ പ്രധാനമന്ത്രി ഔദ്യോഗിക ഫേയ്‌സ് ബുക്ക് പേജിലും മലയാളികളുടെ പൊങ്കാല !രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കമന്റ് ബോക്സ് നിറച്ചെങ്കിലും മലയാളികളുടെ പാക്ക് സ്പെഷ്യല്‍ പൊങ്കാലയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. നര്‍മ്മത്തില്‍ കലര്‍ന്ന കമന്റുകളാണ് മലയാളികള്‍ പങ്കുവെച്ചത്. ഇതിനൊപ്പം തന്നെ അസഭ്യ വര്‍ഷവുമായി എത്തിയവരും കുറവല്ല.
”ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു… എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ എന്ന യുവാവ്” എന്ന കമന്റാണു മലയാളികള്‍ കൂടുതല്‍ ആഘോഷമാക്കിയത്. ഇന്ത്യന്‍ സൈന്യത്തിനു പാക്കിസ്ഥാന്‍ ഒരു എതിരാളികളല്ല എന്ന ഓര്‍മപ്പെടുത്തലും കാണാം. വ്യത്യസ്ഥമായ രാഷ്ട്രീയവും വിശ്വസങ്ങളും ഞങ്ങള്‍ക്കുണ്ടെങ്കിലും ഇന്ത്യ എന്ന് വികാരത്തിന് മുന്‍പില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നാണ് മലയാളികള്‍ ഇട്ടതിലെ ശ്രദ്ധ നേടിയ മറ്റൊരു പോസ്റ്റ്. മലയാളത്തിലെ പ്രധാന ട്രോള്‍ പേജുകളിലും ഇന്നലെ മുതല്‍ നിറഞ്ഞത് പാക്ക് സ്പെഷ്യല്‍ ട്രോളുകളായിരുന്നു.
ട്രോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ട്രോളുകള്‍ ഷെയര്‍ ചെയ്യപ്പെട്ട ദിനങ്ങളിലൊന്നായിരുന്നു കഴിഞ്ഞ് പോയത്. ഇന്നലെ പുലര്‍ച്ചെ 3.30ന് ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണു മുസഫറബാദ്, ബാലാകോട്ട്, ചകോതി മേഖലകളിലെ ഭീകര ക്യാംപുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ബാലാകോട്ടിലെ ആക്രമണങ്ങളില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍. ജയ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.