ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പിച്ചാല്‍ തുണിയുരിഞ്ഞു നൃത്തം ചെയ്യുമെന്ന് പാകിസ്ഥാന്‍ സുന്ദരി

ഇസ്ലാമാബാദ്: ഇതാ പാക്കിസ്ഥാനിലും ഒരു പൂനം പാണ്ഡെ. 2011 ലോകകപ്പ് ഇന്ത്യ നേടിയാല്‍ നഗ്‌നയായി നൃത്തം ചെയ്യുമെന്നു പ്രഖ്യാപിച്ച പൂനം പാണ്ഡെയുടെ യഥാര്‍ഥ പിന്‍ഗാമിയാണു പാക്കിസ്ഥാനില്‍ നിന്നുള്ള മോഡലായ ക്വാന്‍ഡില്‍ ബലോച്ച്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പിച്ചാല്‍ തുണിയുരിഞ്ഞു നൃത്തം ചെയ്യുമെന്നാണ് ബലോച്ചിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഭീഷണി സന്ദേശം അയച്ചു ശ്രദ്ധേയയായ മോഡലാണ് ഇവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുണിയുരിഞ്ഞു നടത്തുന്ന നൃത്തം പാക്കിസ്ഥാനിലെ എല്ലാവര്‍ക്കും പാക് നായകന്‍ ഷാഹിദ് അഫ്രിദിക്കും സമര്‍പ്പിക്കുമെന്നാണു ബലോച്ച് ഫേസ്ബുക്ക് സന്ദേശത്തില്‍ പറഞ്ഞത്. 19 നാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യപാക് മത്സരം.

എന്നാല്‍, ഇതൊക്കെ പ്രശസ്തിക്കുവേണ്ടിയുള്ള സ്ഥിരം നമ്പരുകളില്‍ ഒന്നാണെന്നാണ് ആരാധകര്‍ പറയുന്നത്. 2011 ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ നഗ്‌നയായി നൃത്തം ചെയ്യുമെന്ന് ഇന്ത്യന്‍ മോഡല്‍ പൂനം പാണ്ഡേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു ചുക്കും സംഭവിച്ചില്ലെന്നാണ് ആരാധകര്‍ പരാതിപ്പെടുന്നത്

https://youtu.be/b01cWmJQxvw

Top