നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം; പൂഞ്ച് സെക്ടറില്‍ വെടിവെപ്പും ഷെല്ലാക്രമണവും

ശ്രീനഗര്‍: നിയന്ത്രണരേഖയിലെ പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യത്തിന്റെ വെടിവെപ്പും ഷെല്ലാക്രമണവും.പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറില്‍ രാവിലെ 6.20 മുതലാണ് പാക് സൈന്യം വെടിവെപ്പ് തുടങ്ങിയതെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ന്ത്യ ശക്തമായ തിരിച്ചടി നല്‍കി. രണ്ടു ദിവസത്തിനിടെ കൃഷ്ണ ഖാട്ടി സെക്ടറില്‍ പാകിസ്താന്‍ നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ശനിയാഴ്ച മേഖലയില്‍ പാക് സൈന്യം ശക്തമായ വെടിവെപ്പ് നടത്തിയിരുന്നു. ജമ്മു കശ്മീരിലെ രജൗറി, സാംബ മേഖലകളിലും പാക് സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top