ഇസ്ലാമാബാദ്: സൗദി കിരീടാവകാശിക്ക് സമ്മാനമായി സ്വര്‍ണം പൂശിയ തോക്ക്. പാകിസ്ഥാനുമായി 2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെയാണ് സ്വര്‍ണം പൂശിയ തോക്ക് സമ്മാനമായി നല്‍കിയത്. തിങ്കളാഴ്ചയാണ് ജര്‍മന്‍ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത ഹെക്കലര്‍ ആന്‍ഡ് കോച്ച് എംപി 5 എന്ന സബ് മെഷീന്‍ തോക്ക് പാക് സെനറ്റ് ചെയര്‍മാന്‍ സമ്മാനിച്ചത്. ഇതോടൊപ്പം മുഹമ്മദ് ബിന്‍ സല്‍മാന്റെ ഛായാചിത്രവും സമ്മാനമായി നല്‍കുകയുണ്ടായി.
Tags: pakistan and saudi