ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് ബാലന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്താന്‍ ബാലനെ സൈന്യം അറസ്റ്റു ചെയ്തു. പാക് അധിനിവേശ കശ്മീരില്‍ നിന്നും അതിര്‍ത്തി കടന്ന് ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെത്തിയ 12 കാരനെ സൈന്യം അറസ്റ്റുചെയ്യുകയായിരുന്നു. സൈന്യത്തിന്‍റെ പട്രോളിങ് റൂട്ടും നുഴഞ്ഞുകയറ്റ സാധ്യതയും മനസിലാക്കുന്നതിന് തീവ്രവാദികള്‍ കുട്ടിയെ അയച്ചതാകാമെന്ന സംശയത്തിലാണ് സൈന്യം.

വെള്ളിയാഴ്ച വൈകുന്നേരമാണ് രജൗരിയിലെ നൗഷേര സെക്ടറില്‍ പാക് ബാലനെ കണ്ടെത്തിയത്. അഷ്ഫാഖ് അലി ചൗഹാന്‍ എന്നാണ് തന്‍റെ പേരെന്നും പാകിസ്താനിലെ ഡംഗര്‍ പേല്‍ ഗ്രാമത്തിലാണ് വീടെന്നും ബാലന്‍ സൈന്യത്തെ അറിയിച്ചിട്ടുണ്ട്. ബലൂചിസ്താന്‍ റെജിമന്‍റിെല്‍ നിന്നും വിരമിച്ച സൈനികന്‍റെ മകനാണെന്നും ബാലന്‍ വ്യക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിര്‍ത്തിയില്‍ സംശയാസ്പദാമായ സാഹചര്യത്തില്‍ കണ്ട കുട്ടിയെ അറസ്റ്റു ചെയ്ത് കൂടുതല്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top