സ്‌പോട്‌സ് ലേഖകൻ
ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കു മുന്നിൽ അടിപതറി വീണ പാക്കിസ്ഥാൻ ലോകകപ്പിന്റെ സെമികാണാതെ പുറത്തായി. 21 റൺസിനാണ് ഓസ്‌ട്രേലിയ പാകിസ്ഥാനെ മറികടന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു.
43 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. ഷെയിൻ വാട്‌സൺ 21 പന്തിൽ 44 ഉം, ഗ്ലെൻ മാക്‌സ്‌വെൽ 18 പന്തിൽ 30 റൺസും നേടി. പാകിസ്ഥാന് വേണ്ടി വഹാബ് റിയാസ്, ഇമാദ് വസീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴത്തി. മറുപടി ബാറ്റിങ്ങിനറങ്ങിയ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനെ സാധിച്ചുള്ളു. 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴത്തിയ ജോർജ് ഹേസിൽ വുഡാണ് പാകിസ്ഥാനെ തകർത്തത്. മത്സരത്തിലെ തോൽവിയോടെ പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി.
ബംഗ്ലാദേശും ഇന്ത്യയും ന്യൂസിലൻഡും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നു ആദ്യ രണ്ടു സ്ഥാനക്കാർക്കു മാത്രമാണ് ഇനി സെമിയിലേയ്ക്കു സാധ്യതയുള്ളത്. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരെ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ പൂർണമായും അട്ഞ്ഞു. ബംഗ്ലാദേശിനോടു മാത്രമാണ് പാക്കിസ്ഥാൻ ഇതുവരെ വിജയിച്ചിരിക്കുന്നത്. ന്യൂസിലൻഡിനോടു പരാജയപ്പെട്ട ഇന്ത്യയ്ക്കു അടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ വിജയിച്ചെങ്കിൽ മാത്രമേ സെമി ലൈനപ്പിൽ സ്ഥാനമുണ്ടാകൂ.