ഇരിക്കാന്‍ സീറ്റില്ല പാക്കിസ്ഥാന്‍ എയര്‍ലൈനില്‍ ഏഴ് യാത്രക്കാര്‍ നിന്നു യാത്ര ചെയ്തു; ഗുരുതരമായ സുരക്ഷാ വീഴ്ച്ചയില്‍ അന്വേഷണം ആരംഭിച്ചു

ഇസ്ലാമാബാദ്: വിമാനത്തില്‍ സീറ്റില്ലാത്തതിനാല്‍ ഏഴുയാത്രക്കാര്‍ നിന്നു യാത്ര ചെയ്തു !
പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഈ കൗതുക യാത്ര നടന്നത്. അപൂര്‍വവും ഗുരുതരവുമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് എയര്‍ലൈസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ജനുവരി 20ന് കറാച്ചിയില്‍നിന്ന് സൗദിയിലെ മദീനയിലേക്കു പറന്ന വിമാനത്തിലാണ് സംഭവം.

ആകാശ യാത്രയിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച്ചയെന്നാണ് അധികൃതര്‍ ഈ സംഭവത്തെ നോക്കി കാണുന്നത്. 409 പേര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനത്തില്‍ 416 പേരാണ് യാത്ര ചെയ്തത്. അധികമായി വിമാനത്തില്‍ പ്രവേശിച്ച ഏഴ് യാത്രക്കാര്‍ക്കും കയ്യെഴുത്തിലുള്ള ബോര്‍ഡിങ് പാസുകളാണ് നല്‍കിയത്.
മൂന്ന് മണിക്കൂര്‍ യാത്രയില്‍ ഈ ഏഴ് പേരും യാതൊരു സുരക്ഷാ മുന്‍കരുതലുകളില്ലാതെ എഴുന്നേറ്റ് നിന്നു കൊണ്ടാണ് യാത്ര ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓക്‌സിജന്‍ മാസ്‌കുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ അടിയന്തിര സാഹചര്യങ്ങളില്‍ ഇവര്‍ക്ക് ലഭിക്കില്ലെന്നതുകൊണ്ട് തന്നെ ഇത എയര്‍ലൈന്റെ ഭാഗത്ത് നിന്നുള്ളത് വലിയ വീഴ്ച്ചയായാണ് കാണുന്നത്.
വിമാനത്തിന്റെ ടേക് ഓഫിന് ശേഷമാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്നാണ് പൈലറ്റിന്റെ വിശദീകരണം

Top