എഴുപതാം സ്വാതന്ത്രദിനത്തിന് ഇന്ത്യ പാകിസ്ഥാന് കൊടുത്ത ഇമ്മിണി വല്യ പണി

എഴുപതാം സ്വാതന്ത്ര ദിനാഘോഷത്തിന്‍റെ നിറവിലാണ് ഇന്ന് ഇന്ത്യ. ആഗസ്റ്റ് പതിനാലിനാണ് പാകിസ്ഥാന്‍ സ്വതന്ത്രദിനം ആഘോഷിക്കുന്നത്.

എഴുപതാം സ്വാതന്ത്ര ദിനം ആഘോഷിച്ച പാകിസ്ഥാന് ഇന്ത്യ ഒരു വലിയ പണി കൊടുത്തു. പാക് സര്‍ക്കാര്‍ സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ആക്രമണം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിരോധ മന്ത്രാലയം, കാലാവസ്ഥ മന്ത്രാലയം, ജലവൈദ്യുതി മന്ത്രാലയം, വിവര സാങ്കേതിക മന്ത്രാലയം, പ്രാദേശിക മന്ത്രാലയം എന്നീ അഞ്ചോളം സര്‍ക്കാര്‍ സൈറ്റുകളാണ് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായത്.

ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളില്‍ ഇന്ത്യന്‍ അനുകൂല മുദ്രാവാക്യങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ലുലുസെക് ഇന്ത്യ’ എന്ന ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നില്‍ എന്നാണ്
വിവരം. പല സൈറ്റുകലും ഇപ്പോഴും തിരിച്ചുപിടിയ്ക്കാന്‍ സാധിച്ചിട്ടില്ല.

ഇതാദ്യമായിട്ടല്ല ഇന്ത്യ പാക് സര്‍ക്കാര്‍ സൈറ്റുകള്‍ ആക്രമിയ്ക്കുന്നത്. ഈ മാസം ആദ്യം പാക് സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഇന്ത്യന്‍ ദേശീയ ഗാനവും സ്വാതന്ത്രദിന സന്ദേശങ്ങളും സൈറ്റില്‍ പോസ്റ്റ് ചെയ്തു.

Top