അമേരിക്കയിലേയ്ക്ക് പാക്കിസ്ഥാന്‍കാര്‍ക്കും നിരോധനം ? യുഎസിന്റെ അടുത്ത സുഹൃത്തായ പാകിസ്ഥാനും ട്രംപിന്റെ പട്ടികയില്‍ പെടുമോ…

മുസ്ലീം രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത ലക്ഷ്യം പാകിസ്താനോ…? ഭീകരതയുടെ തോത് ഏറ്റവും കൂടുതലുള്ള രാജ്യങ്ങലെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സും ഒബാമ ഭരണകൂടവും കണ്ടെത്തിയ ഏഴുരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ വിസ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇറാന്‍, ഇറാഖ്, ലിബിയ, സുഡാന്‍, യെമന്‍, സിറിയ, സോമാലിയ എന്നീ ഏഴ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ട്രംപ് വിസ വിലക്കേര്‍പ്പെടുത്തിയത്. അടുത്ത ഘട്ട നിരോധനത്തില്‍ പാകിസ്താനും ഉള്‍പ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതേ മാനദണ്ഡം മറ്റു രാജ്യങ്ങളുടെ കാര്യത്തിലും ബാധകമാക്കിയേക്കുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റീന്‍സ് പ്രൈബസ് പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുകയും ഭീകരര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍പോലുള്ള രാജ്യങ്ങളും ഇതിലുള്‍പ്പെട്ടേക്കും. ചിലപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടാനും ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തിര പ്രാധാന്യം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഏഴ് രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്..
പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ഏറെക്കാലമായി അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കുന്നതാണ്. ചൈനയാണ് ഈ ശ്രമങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയാല്‍, ഭീകരരാഷ്ട്രമായി പാക്കിസ്ഥാനെ പിന്തുണയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പരോക്ഷമായ സഹായം കൂടിയാകുമത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴ് രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് പ്രീബസ് പറഞ്ഞു. പാക്കിസ്ഥാനെയും അഫ്ഗാനിസ്താനെയും പോലുള്ള രാജ്യങ്ങളെയും ഈ പട്ടികയിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് പ്രീബസിന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. ഭീകരതയ്ക്കെതിരായ നടപടികളില്‍ ആദ്യത്തേതാണിതെന്നാണ് പ്രീബസ് നല്‍കുന്ന സൂചന.

Top